2015-11-23 14:35:00

അന്‍റീഗ്വ ബര്‍ബുഡയുടെ ഗവര്‍ണ്ണര്‍ ജനറല്‍ വത്തിക്കാനില്‍


        അന്‍റീഗ്വ ബര്‍ബുഡയുടെ  ഗവര്‍ണ്ണര്‍ ജനറല്‍ സര്‍ റോഡ്നി വില്യംസിനെ പാപ്പാ തിങ്കളാഴ്ച (23/11/15) വത്തിക്കാനില്‍ സ്വീകരിച്ചു.

     മദ്ധ്യ അമേരിക്കയില്‍ കരീബിയന്‍സമുദ്രത്തില്‍ കിടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രമാണ്  ഈ ദ്വീപ്.

     അന്‍റീഗ്വ ബര്‍ബുഡയും പരിശുദ്ധസിംഹാനവും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്നാട് പരിശുദ്ധസിംഹാസനത്തിനു വേണ്ടി സ്ഥാനപതിയെ നിയമിച്ചുകൊണ്ട് ശക്തിപ്പെടുത്തിയത് ഈ കൂടിക്കാഴ്ചാവേളയില്‍ പ്രത്യേകം അനുസ്മരിക്കപ്പെട്ടു.

     മനുഷ്യവ്യക്തിയുടെ ഔന്നത്യം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്ന തിനും, അതുപോലെ തന്നെ, വിദ്യഭ്യാസ സാധുജനസേവന മേഖലകളിലും കത്തോലിക്കാസഭയേകുന്ന സംഭവനകളും, ദേശീയ അന്തര്‍ദ്ദശീയപ്രാധാന്യമുള്ള കുടിയേറ്റം  കാലാവസ്ഥമാറ്റം എന്നീ പ്രശ്നങ്ങളും ചര്‍ച്ചാവിഷയങ്ങളായി.

     അന്‍റീഗ്വ ബര്‍ബുഡയും പരിശുദ്ധസിംഹാനവും തമ്മില്‍ ഫലദായകമായ പര സ്പരസഹകരണം കൂടുതല്‍ ഉണ്ടാകുമെന്ന പ്രത്യാശയും ഈ കൂടിക്കാഴ്ചാവേളയില്‍ പാപ്പായും ഗവര്‍ണ്ണറും പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.