2015-11-21 14:24:00

ലോക വിദ്യഭാസ കോണ്‍ഗ്രസ്സില്‍ സംബന്ധിച്ചവരുമൊത്ത് പാപ്പാ


     വിദ്യാഭ്യാസത്തെ അധികരിച്ച് കത്തോലിക്കാവിദ്യഭ്യാസത്തിയായുള്ള സംഘം സംഘടിപ്പിച്ച ചതുര്‍ദിന ലോകസമ്മേളനത്തില്‍ സംബന്ധിച്ചവരുമായി മാര്‍പ്പാപ്പാ കൂടിക്കാഴ്ച നടത്തി.

     ശനിയാഴ്ച(21/11/15) വത്തിക്കാനില്‍, പോള്‍ ആറാമന്‍ശാലയില്‍ വച്ചായിരുന്നു ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരുള്‍പ്പെട്ട 7000ത്തോളം പേരുമായുള്ള ഈ സംഗമം.

ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴിലുള്ള വിദ്യഭാസസമിതിയുടെ അദ്ധ്യക്ഷന്‍ മാവേലിക്കര സീറോമലങ്കര കത്തോലിക്കാരൂപതയുടെ മെത്രാന്‍  ജോഷ്വ  മാര്‍ ഇഗ്നാത്തിയോസും ഈ കൂടിക്കാഴ്ചയില്‍ പങ്കുകൊണ്ടു.

     രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിദ്യഭ്യാസത്തെ അധികരിച്ചു പുറപ്പെടു വിച്ചിട്ടുള്ള പ്രമാണരേഖയായ ഗ്രവീസ്സിമൂം എദുക്കാസിയോനിസിന്‍റെ ( GRAVISSIMUM EDUCATIONIS) അമ്പതാം വാര്‍ഷികവും സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പടെ യുള്ള കത്തോലിക്കാ വിദ്യഭ്യാസസ്ഥപനങ്ങളെ അധികരിച്ച് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ പുറപ്പെ‌ടുവിച്ച എക്സ് കോര്‍ദെ എക്ലേസിയെ (EX CORDE ECCLESIAE) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ രജതജൂബിലിയും പ്രമാണിച്ചാണ് കത്തോലിക്കാവിദ്യഭ്യാസത്തിയായുള്ള സംഘം ഈ ലോക സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. 

     ലോകത്തിലെ കത്തോലിക്കാമെത്രാന്‍സംഘങ്ങളുടെ കീഴില്‍വരുന്ന വിദ്യഭ്യാസ സമിതികളുടെയും കത്തോലിക്കാവിദ്യാലായങ്ങളുടെയും സര്‍വ്വകലാശാലകളുടെയും തലവന്‍മാരും പുത്തന്‍ തലമുറയ്ക്ക് വിദ്യ പ്രദാനംചെയ്യുകയെന്ന ധര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും  ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു.

ശിക്ഷണമേകല്‍ ഭാവിവര്‍ത്തമാനകാലങ്ങളില്‍ : നവീകരിക്കപ്പെടുന്ന ആവേശം എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.








All the contents on this site are copyrighted ©.