2015-11-21 11:05:00

ഭീകരപ്രവര്‍ത്തനത്തിരകളാകുന്നവരുടെ സംഖ്യയില്‍ വര്‍ദ്ധനവ്


      ലോകത്തില്‍ ഭീകരപ്രവര്‍ത്തനത്തിരകളാകുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുവരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

     ഫ്രാന്‍സിലെ പാരീസില്‍ നവമ്പര്‍ 13ന് രാത്രിയുണ്ടായി ഭീകരാക്രമണങ്ങള്‍ക്കു ശേഷം ഈ ദിനങ്ങളില്‍ പരസ്യപ്പെടുത്തപ്പെട്ട ഒരു കണക്കനുസരിച്ച് 2014 ല്‍ ഭീകരപ്രവ ര്‍ത്ത നങ്ങള്‍ക്കിരകളായവരുടെ സംഖ്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച 80 ശതമാനം കൂടി യിട്ടുണ്ട്. 2014 ല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ജീവനെടുത്തുവരുടെ സംഖ്യ 32658 ആണെന്ന് 2015 ലെ ആഗോള ഭീകരപ്രവര്‍ത്തന സൂചിക, GLOBAL TERRORISM INDEX 2015 , വെളിപ്പെടു ത്തുന്നു.

     ഇറാക്ക്, അഫിഖാനിസ്ഥാന്‍ നൈജീരിയ പാക്കിസ്ഥാന്‍ സിറിയ എന്നീ നാടുകളിലാണ് ഇവരില്‍ 78 ശതമാനവും വധിക്കപ്പെട്ടതെന്നും ഈ സൂചിക വ്യക്തമാക്കുന്നു.

 








All the contents on this site are copyrighted ©.