2015-11-21 12:07:00

ആഗോളസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പുതിയ 26 പേര്‍ കൂടി


     26 നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

     ശനിയാഴ്ച (21/11/15) സ്പെയിനിലെ ബര്‍സെലോണയിലെ കത്തീദ്രലി‍ല്‍ നടന്ന തിരുക്കര്‍മ്മമദ്ധ്യേയാണ് ഫെദേറീക്കൊ ദ ബേര്‍ഗയും അദ്ദേഹത്തിന്‍റെ 25 സുഹൃത്തു ക്കളും സഭയിലെ വാഴ്‍ത്തപ്പെട്ടവരുടെ നിരയിലേക്ക് ഔദ്യോഗികമായി ഉയര്‍ത്തപ്പെട്ടത്.

     ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ദ്ധത്തില്‍ സ്പെയിനില്‍ നടന്ന മതപീഢനവേള യില്‍ 1936 ജൂലൈ 28 നും 1937 ഫെബ്രുവരി 24 നുമിടയില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണ് കപ്പൂച്ചിന്‍സമൂഹാംങ്ങളായ വൈദികരും സന്യസ്തസഹോദരങ്ങളും അല്മായസഹോദരങ്ങളും ഉള്‍പ്പെട്ട ഈ നവവാഴ്ത്തപ്പെട്ടവര്‍.

     ഇവരു‌ടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനതിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചത് വിശുദ്ധരുടെ നാമകരണനടപടിക ള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയാണ്.








All the contents on this site are copyrighted ©.