2015-11-17 14:20:00

മതങ്ങള്‍ വിദ്വേഷത്തിന്‍റെ തടവറയ്ക്കുള്ളിലാകരുത്.


     മതങ്ങള്‍ വിദ്വേഷത്തിന്‍റെ തടവറയ്ക്കുള്ളിലാകാതെ അനുകമ്പ പ്രസരിപ്പിക്ക ണമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല.

    ഇറ്റലിയിലെ ഒരു മാസികയായ ഫമീല്യ ക്രിസ്ത്യാനയ്ക്കനുവദിച്ച അഭി മുഖത്തില്‍ അദ്ദേഹം ആസന്നമായിരിക്കുന്ന കരുണയുടെ ജൂബിലിവര്‍ഷത്തെക്കു റിച്ച് സംസാരിക്കുകയായിരുന്നു.

    ഏകദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്ന മൂന്നു മതങ്ങളും ദൈവം കാരുണ്യവാനാണെന്ന് ഒരുപോലെ അംഗീകരിക്കുന്നു എന്നത് അനുകമ്പ പ്രസരിപ്പി ക്കുകയെന്ന മതങ്ങളുടെ ദൗത്യത്തിന് കൂടുതല്‍ ശക്തി പകരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

     എല്ലാനാടുകളിലും ജീവന്‍റെ മാര്‍ഗ്ഗം എന്ന നലയില്‍ മതങ്ങള്‍ ഭയത്തിനെതിരെ ഒത്തൊരുമിച്ച്  പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല ചൂണ്ടിക്കാട്ടി.

    പാരീസില്‍ നടന്ന ഭീകരാക്രമണ​മുള്‍പ്പടെയുള്ള അതിക്രമങ്ങളെക്കുറിച്ചു പരാ മര്‍ശിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ഉപരിനിര്‍ണ്ണായക ഇടപെ ടല്‍ ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.