2015-11-09 16:44:00

പോളണ്ടിന്‍റെ പ്രസിഡന്‍റ് അഞ്ചയ് ദുഡാ പാപ്പായുമായി കൂടിക്കാഴ്ച നടത്തി


പോളണ്ടിന്‍റെ പ്രസിഡന്‍റ്, അന്ത്രയാ ഡൂഡാ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

നവംബര്‍ 9-ാം തിങ്കളാഴ്ച രാവിലെയാണ് പ്രസിഡന്‍റ് ഡൂഡാ പാപ്പായുമായി വത്തിക്കാനിലെ പേപ്പല്‍ അരമനയിലെത്തി കൂടിക്കാഴ്ച നടത്തിയത്.

ഇന്ന് പോളണ്ടു നേരിടുന്ന അഭയാര്‍ത്ഥി പ്രശനം, കുടുംബങ്ങളെക്കുറിച്ചുള്ള സഭയുടെ നവമായ സംവിധാനരീതികള്‍, 2016 ജൂലൈ 25-മുതല്‍ 31-വരെ തിയതികളില്‍ തലസ്ഥാന നഗരമായ ക്രാക്കോയില്‍ അരങ്ങേറാന്‍ പോകുന്നതും പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്നതുമായ ആഗോളയുവജന സംഗമം, അതേ വര്‍ഷം പോളണ്ട് ആഘോഷിക്കുന്ന നാടിന്‍റെ ക്രൈസ്തവീകരണത്തിന്‍റെ 1050-ാം വാര്‍ഷികം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയങ്ങളായെന്ന് വത്തിക്കാന്‍ റേഡിയോ പ്രോഗ്രാം ഡയറക്ടറും, പോളണ്ടുകാരനുമായ ഫാദര്‍ അന്ത്രയാ മയോസ്ക്കി റോമിലെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വത്തിക്കാനിലെത്തിയ പോളിഷ് പ്രസിഡന്‍് ഞായറാഴ്ച രാവിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്മൃതിമണ്ഡപത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ സകുടുംബം പങ്കെടുത്തതായും ഫാദര്‍ മയോസ്ക്കി അറിയിച്ചു.








All the contents on this site are copyrighted ©.