2015-11-09 20:12:00

കോടിയോളം മനുഷ്യര്‍ ഇനിയും കൊടുംപട്ടിണിയിലെന്ന് വത്തിക്കാന്‍


യുഎന്നിന്‍റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ വ്യതിരിക്തതയുണ്ടെന്നും ഒരുകോടിയോളം മനുഷ്യര്‍ ഇനിയും ലോകത്ത് കൊടും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയും സ്ഥിരംനിരീക്ഷകനുമായ ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ ട്വിറ്റര്‍ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.

നവംബര്‍ ആദ്യവാരത്തില്‍ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് നടന്ന 2030-ല്‍ പൂര്‍ത്തീകരിക്കേണ്ട മാനവികതയുടെ സുസ്ഥിതി വികസനപദ്ധതി സംബന്ധിച്ചു നടന്ന 70-ാമത് പൊതുസമ്മേളനത്തിലാണ് വത്തിക്കന്‍റെ യുഎന്നിലെ സ്ഥാനപതി ഇക്കാര്യം ആദ്യമായി പുറത്തുവിട്ടത്.

യുഎന്നിന്‍റെ @terzaloggia എന്ന ട്വിററര്‍ ഹാന്‍ഡിലിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇക്കാര്യം വീണ്ടും ചൂണ്ടിക്കാണിച്ചത്.

Progress in reducing hunger remains “highly unven”: almost 800 million people continue to suffer chronic hunger. www.holyseemission.org








All the contents on this site are copyrighted ©.