2015-11-07 14:12:00

റോം രൂപയുടെ സഹായമെത്രാന്‍റെ അഭിഷേകം തിങ്കളാഴ്ച


 

     റോം രൂപതയ്ക്കുവേണ്ടിയുള്ള നിയുക്ത സഹായമെത്രാനെ മാര്‍പ്പാപ്പാ തിങ്കളാഴ്ച (09/11/15) അഭിഷേകം ചെയ്യും.

     റോം രൂപതയുടെ മെത്രാന്‍കൂടിയായ ഫ്രാന്‍സിസ് പാപ്പാ പ്രസ്തുതരൂപത യുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് അന്ന് വൈകുന്നേരം പ്രാദേശികസമയം 5 മണിക്കാരംഭിക്കുന്ന തിരുക്കര്‍മ്മ മദ്ധ്യേയായിരിക്കും നിയുക്ത സഹായമെത്രാന്‍ ആഞ്ചെലൊ ദെ ദൊണാത്തിസിനെ വാഴിക്കുക.

     ഇക്കഴിഞ്ഞ സെപ്റ്റമ്പര്‍ 14 നാണ് അദ്ദേഹം റോമിന്‍റെ സഹായമെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

     ഇറ്റലിയിലെ കസറാനൊ ​എന്ന സ്ഥലത്ത് 1954 ല്‍ ജനിച്ച നിയുക്ത സഹായമെത്രാന്‍ ആഞ്ചെലൊ ദെ ദൊണാത്തിസ് 1980 ലാണ് പൗരോഹിത്യം സ്വീകരിച്ചത്.








All the contents on this site are copyrighted ©.