2015-11-07 14:20:00

പൈതങ്ങള്‍ക്കുള്ള സാന്ത്വനദായക ചികിത്സയെ അധികരിച്ച് ശില്പശാല.


      കുഞ്ഞുങ്ങള്‍ക്ക് രോഗലഘൂകരണ ശുശ്രൂഷയേകുന്നതിനെ അധികരിച്ച് ഒരു ശില്പശാല ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി വത്തിക്കാനില്‍ സംഘടിപ്പിക്കും.

     ഈ വരുന്ന ചൊവ്വാഴ്ച (10/11/15) ആയിരിക്കും ഈ ഏകദിന ശില്പശാല നടക്കുക.

     പൈതങ്ങള്‍ക്കേകുന്ന സാന്ത്വനദായക ചികിത്സയുടെ സത്തയുടെ നിര്‍വ്വചനം: മതങ്ങള്‍ സംഘാതമായി എന്നതാണ് ഇതിന്‍റെ പ്രമേയം.

     ഇതില്‍ പങ്കെടുക്കുന്ന വിദഗ്ദ്ധരില്‍ തിരുവനന്തപുരം ആസ്ഥാനമായി ദേശിയതലത്തില്‍ സാന്ത്വനദായക ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്ന പാല്ലിയും ഇന്ത്യ എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകമേധാവി ഡോക്ടര്‍ M.R. രാജഗോപാലും ഉള്‍പ്പെടുന്നു.








All the contents on this site are copyrighted ©.