2015-11-06 16:15:00

സഭാശുശ്രൂഷകരുടെ പണത്തോടുള്ള അഭിനിവേശത്തില്‍ ഖേദിക്കുന്നു, പാപ്പാ


വൈദികരും മെത്രാന്മാരും പണത്തോട് അഭിനിവേശം കാണിക്കുന്നതില്‍ ഖേദമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ്, നവംബര്‍ ആറാം തിയതി, പേപ്പല്‍ വസതിയിയായ സാന്താ മാര്‍ത്തയിലെ, കപ്പേളയിലര്‍പ്പിച്ച വിശുദ്ധകുര്‍ബാനയിലെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സേവനത്തിനായി വിളിക്കപ്പെട്ടതാണ്  സഭയെന്നും, ഒരു ബിസിനസ്സുകാരാകാനുള്ളതല്ലെന്നും, മെത്രാന്മാരും വൈദികരും, ദ്വിവിധമായ,  അതായത് കപടതനിറഞ്ഞ ജീവിതം നയിക്കുന്നതിന് പ്രലോഭിതരാകുന്നുവെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

ഓരോ ക്രൈസ്തവനും സേവനത്തിനായി വിളിക്കപ്പെട്ടിക്കുന്നുവെന്നും മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നതിനല്ലെന്നും പാപ്പാ തന്‍റെ വചന സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. മറ്റുള്ളവരാല്‍ സേവിക്കപ്പെടേണ്ട ഒരു അധികാരി ആയിരിക്കാതെ യേശുവായിരുന്നതുപോലെ ഒരു ശുശ്രൂഷകനായിരിക്കാനും പാപ്പാ അനുസ്മരിപ്പിച്ചു.

സേവനത്തിനായി സമര്‍പ്പിക്കാത്ത സഭ, ധനസമ്പാദന സഭയായിത്തീരുന്നുവെന്നും, സഭയുടെ സമ്പത്തിനോട് അഭിനിവേശം കാണിക്കരുതെന്നും, ക്രൈസ്തവര്‍, സഭാ ശുശ്രൂഷയില്‍ താത്പര്യമുള്ളവരാകണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.