2015-11-06 16:01:00

സത്യത്തിന് സാക്ഷ്യം വഹിക്കണം തിരുസഭ


കത്തോലിക്കാസഭ സത്യം സംസാരിക്കുന്നതോടൊപ്പം സാക്ഷ്യം വഹിക്കുന്നവരുമാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 5-ാം തിയതി, സ്ട്രാറ്റ് ന്യൂസ് എന്ന ഡച്ച് പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ സത്യം തുറന്നു പറയുന്നതില്‍ ഭയപ്പെടുന്നില്ലെന്നും കാര്യങ്ങള്‍ ആയിരിക്കുന്ന രീതിയില്‍ സംസാരിക്കുന്നതു തുടരുമെന്നും തന്‍റെ ബാല്യകാലങ്ങള്‍ മുതലുള്ള വിശ്വാസാനുഭവങ്ങള്‍ പങ്കുവച്ച പാപ്പാ പറഞ്ഞു.

സഭ സത്യസന്ധമായി സംസാരിക്കണമെന്നും അതോടൊപ്പം സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്ന്, സഭയെ സംബന്ധിച്ചും വ്യക്തിപരമായ താത്പര്യങ്ങളെ ചൂണ്ടിക്കാട്ടികൊണ്ടും അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസി ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുകയും  ഫറവോനെപ്പോലെ ജീവിക്കുകയും ചെയ്യാന്‍ പററില്ലെന്ന് പാപ്പാ ഈ അഭിമുഖത്തില്‍ ഊന്നിപ്പറയുകയുണ്ടായി.

രാഷ്ട്രീയപരമായും മതപരമായും അഴിമതിയ്ക്കുള്ള പ്രലോഭനങ്ങള്‍ എപ്പോഴും നിലനില്‍ക്കുന്നതിനാല്‍, സര്‍ക്കാരുമായുള്ള കരാറുകളില്‍ സുതാര്യതയും വ്യക്തതയുമാണ്ടായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. സഭയുടെ സ്വത്തുക്കള്‍ സഭയുടേതല്ലെന്നും മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍റെതുമാണെന്നും പാപ്പാ ഈ സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.