2015-11-02 13:46:00

വാഴ്ത്തപ്പെട്ട മദര്‍ തെരേസ കസീനി


     ഇറ്റലി സ്വദേശിനി തെരേസ കസീനി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.

റോമിനു തെക്കുഭാഗത്തുള്ള ഫ്രസ്ക്കാത്തിയില്‍ വിശുദ്ധ പത്രോസിന്‍റെ നാമത്തി ലുള്ള കത്തീദ്രലില്‍ ശനിയാഴ്ച(31/10/15) ആയിരുന്നു വാഴ്ത്തപ്പെട്ടപദപ്രഖ്യാപനം.

     വിശുദ്ധരു‍ടെ നാമകരണനടിപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ഈ തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തു.

     യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ സമര്‍പ്പിതകള്‍ എന്ന സന്യാസിനി സമൂഹ ത്തിന്‍റെ സ്ഥാപകയാണ് 1864 മുതല്‍ 1937 വരെ ജീവിച്ചിരുന്ന നവവാഴ്ത്തപ്പെട്ടവ ളായ മദര്‍ തെരേസ കസീനി.

     വിശുദ്ധരായ വൈദികരെ സഭയ്ക്ക് നേടിക്കൊടുക്കുക എന്നതായിരുന്നു വാഴ്ത്തപ്പെട്ട മദര്‍ തെരേസ കസീനിയുടെ സമര്‍പ്പിതജീവിതത്തിന്‍റെ മുഖ്യ ലക്ഷ്യം.








All the contents on this site are copyrighted ©.