2015-11-02 14:15:00

യെമെനില്‍ ഒരു കോടിയോളം കുഞ്ഞുങ്ങള്‍ക്ക് മാനവികസഹായം ആവശ്യം


     സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ആക്രമണം നടക്കുന്ന യെമെനില്‍ ഒരു കോടിയോളം കുഞ്ഞുങ്ങള്‍ക്ക് മാനവികസഹായം അടിയന്തരമായി ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി,UNICEF.

     അന്നാട്ടില്‍ ഔഷധങ്ങളുടെയും വൈദ്യസഹായത്തിന്‍റെയും അഭാവത്തില്‍ മര ണമടയുന്നവരില്‍ കൂടുതലും കുഞ്ഞുങ്ങളാണെന്ന് ഈ സംഘടന വെളിപ്പെടുത്തി.

     ജീവകാരുണ്യപരമായ അന്താരാഷ്ട്രാവകാശങ്ങള്‍ മാനിക്കാനും ദുരന്തങ്ങള്‍ക്ക റുതിവരുത്താനും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ബന്ധപ്പെട്ട കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു.

ഒക്ടോബര്‍ 27 ന് യെമെനിലെ സാദയില്‍ ഒരാശുപത്രി ബോംബാക്രമണത്തില്‍ തകര്‍ന്ന പശ്ചത്താലത്തില്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് UNICEF ന്‍റെ   അഭ്യര്‍ത്ഥന.

ഇക്കൊല്ലം മാര്‍ച്ചു മുതലാണ് യെമനില്‍ ആക്രമണം രൂക്ഷമായത്.

     അതിനിടെ യെമെനിലെ ടൈസ് നഗരത്തില്‍ ഭക്ഷ്യസഹായം എത്തിക്കുന്നതിന് സംഘര്‍ഷം തടസ്സമായിരിക്കുകയാണെന്ന് ലോകഭക്ഷ്യ പരിപാടി, WFP, വെളിപ്പെ ടുത്തി. അവിടെ അവസാനമായി ഭക്ഷ്യസഹായം എത്തിക്കാന്‍ കഴിഞ്ഞത് 5 ആഴ്ചയ്ക്ക് മുമ്പാണെന്നും ഏതാണ്ട് 2 ലക്ഷത്തി 40000 പേര്‍ക്ക് അത്തവണ സഹായം നല്കിയെന്നും ലോകഭക്ഷ്യ പരിപാടിയുടെ പ്രാദേശിക മേധാവി മുഹനാദ് ഹദി പറഞ്ഞു.

     ടൈസ് നഗരത്തില്‍ സഹായം എത്തിക്കുന്നതിനുള്ള സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കണമെന്ന് WFP സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.