2015-11-02 14:06:00

കാലാവസ്ഥ മാസാചരണം


      കാലാവസ്ഥസംബന്ധിയായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ആഗോള കത്തോലിക്ക പ്രസ്ഥാനം (GCCM)  കാലാവസ്ഥ മാസം ആചരിക്കുന്നു.

     ഈ ഞായറാഴ്ച (01/11/15) ആരംഭിച്ച ഈ ആചരണം ഈ മാസം 29 ന് സമാപിക്കും.

     ഇക്കൊല്ലം ജനുവരിയില്‍ സ്ഥാപിതമായ GCCM ല്‍ 230 കത്തോലിക്കാ സംഘ ടനകള്‍ അംഗങ്ങളാണ്.

     ഫ്രാന്‍സിലെ പാരീസ് പട്ടണത്തില്‍ ഈ മാസം 30 മുതല്‍ ഡിസംബര്‍ 11 വരെ കാലാവസ്ഥമാറ്റത്തെ അധികരിച്ചു സംഘടിപ്പിക്കപ്പെടുന്ന ഇരുപത്തിയൊന്നാം അന്താരാഷ്ട്രസമ്മേളനത്തിന്, അതായത്,COP21 ന്, മുന്നോടിയായിട്ടാണ് കാലാവസ്ഥ മാസാചരണം.

     ഈ മാസം 29 ന് പാരീസില്‍ കാലാവസ്ഥ ജാഥ സംഘടിപ്പിക്കാനും GCCM-ന് പരിപാടിയുണ്ട്.

 








All the contents on this site are copyrighted ©.