2015-10-28 19:28:00

ലോക മസ്തിഷ്ക്കാഘാത ദിനം World Stroke Day


ഐക്യരാഷ്ട്ര സഭയുടെ ലോകാരോഗ്യ സംഘടന ആചരിക്കുന്ന മസ്തിഷ്ക്കാഘാത ദിനം, world Stroke Day സ്ത്രീകള്‍ക്കുണ്ടാകാവു ന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് ഇക്കുറി അവബോധം നല്‍കുന്നതെന്ന്, World Stroke Organisation-ന്‍റെ വക്താവ് ഷെയിലാ മര്‍ട്ടിന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതിരോധപരിപാടികള്‍, ഉചിതമായ ചികിത്സാക്രമം, ദീര്‍ഘകാല പരിചരണം എന്നിവയിലൂടെ മസ്തിഷ്ക്കാഘാതത്തിന്‍റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുവാനും, ഇല്ലായ്മചെയ്യുവാനും, വ്യക്തികളെ രോഗവിമുക്തരാക്കുവാനും, പിന്നെ രോഗത്തെ ചെറുക്കുവാനും, പ്രതിരോധിക്കുവാനുമുള്ള അവബോധം കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നല്കുകയാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യമെന്നും മാര്‍ട്ടിന്‍സ് പ്രസ്താവിച്ചു.

കൈകാലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം, സംസാരക്കുഴച്ചില്‍, പെട്ടന്നുള്ള കാഴ്ചമങ്ങല്‍, ചൂണ്ടുകോടല്‍, നടക്കുമ്പോഴുള്ള പാളിച്ചയും ബാലന്‍സ് നഷ്ടമാകലും മസ്തിഷ്ക്കാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളായി മനസ്സിലാക്കണമെന്നും മാര്‍ട്ടിന്‍സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.     

 








All the contents on this site are copyrighted ©.