2015-10-27 15:04:00

ഭൂകമ്പത്തിനിരയായവര്‍ക്ക് കാരിത്താസ് സംഘടനയുടെ സാമീപ്യവും സഹായവും


തിങ്കളാഴ്ച പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്ത്യയിലും ഉണ്ടായ ശക്തമായ ഭൂമികുലുക്കത്താല്‍ ക്ലശിക്കുന്നവര്‍ക്ക് തങ്ങളുടെ സാമീപ്യവും സഹകരണവും അടിയന്തിര സഹായവുമായി ഇറ്റാലിയന്‍ കാരിത്താസ് സംഘടന.  

വളരെക്കാലമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും  കാരിത്താസ് അധികാരികള്‍ക്ക് കാരിത്താസ് ഇത്താലിയ ഡയറക്ടര്‍ ഡോണ്‍ ഫ്രാന്‍ചെസ്ക്കോ സൊദ്ദുവാണ്  എല്ലാ സഹായസഹകരണങ്ങളും ഉറപ്പു നല്കിയത്. ഭൂചലനബാധിത പ്രദേശങ്ങളിലെ അവസ്ഥകളെ കൂടുതലായി നിരീക്ഷിക്കുകയാണെന്നും അപകടത്തിലായിരിക്കുന്നവരെ രക്ഷിക്കാനുള്ള അത്യാഹിത രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ കാരിത്താസ് പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലമായി രംഗത്തുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു








All the contents on this site are copyrighted ©.