2015-10-27 14:55:00

മക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?


മാതാപിതാക്കളെ, നിങ്ങള്‍ക്ക് മക്കളുടെ കൂടെ "സമയം ചിലവഴിക്കാന്‍ കഴിയുമോ? ഓരോ ദിവസവും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണത്, ഒക്ടോബര്‍ 27-ന് കണ്ണി ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ കുടുംബങ്ങളെ അനുസ്മരിപ്പിക്കുന്നു.

ലക്ഷോപലക്ഷം ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ഈ സന്ദേശം പതിവുപോലെ ഇറ്റാലിയന്‍, ലത്തീന്‍, സ്പാനിഷ്, പോളിഷ്, ഇംഗ്ലീഷ്, ജര്‍മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, അറബി, എന്നീ ഒന്‍പതു ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.