2015-10-24 13:33:00

സെബു അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്


     അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന തിന് പാപ്പായുടെ പ്രതിനിധിയായി കര്‍ദ്ദിനാള്‍ ചാള്‍സ് മൗങ് ബോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

     ഫ്രാന്‍സിസ് പാപ്പാ ശനിയാഴ്ചയാണ്(24/10/15) മ്യന്മാ ര്‍ സ്വദേശിയും യംഗൂണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പുമായ 67 വയസ്സുള്ള അദ്ദേഹത്തിന് ഈ ദൗത്യം നല്കിയത്.

     2016 ജനുവരി 24 മുതല്‍ 31 വരെ നടക്കാന്‍ പോകുന്ന അമ്പത്തിയൊന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് വേദിയൊരുക്കുന്നത് ഫലിപ്പീന്‍സിലെ സെബു നഗരമാണ്.

     മഹത്വത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ മുദ്രാവാക്യം.

വൈക്തിക,കുടുംബ,സാമൂഹ്യജീവിതങ്ങളില്‍ ആനന്ദവും പ്രത്യാശയും പ്രദാനം ചെയ്യുന്ന കൃപയുടെ സ്രോതസ് വിശ്വാസമാണെന്ന് വീണ്ടും കണ്ടെത്തുന്നതിന് സവിശേഷമായ ഒരവസരമായിരിക്കും ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന് ഫ്രാന്‍സിസ് പാപ്പാ 2014 സെപ്റ്റംബര്‍ 27ന് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരെ സംബോധന ചെയ്യവെ ആശംസിക്കുകയുണ്‌ടായി.

സഭയെ സഭയാക്കിത്തീര്‍ക്കുന്നത് ദിവ്യകാരുണ്യമാകയാല്‍ അത് സഭയുടെ ജീവിതത്തില്‍ കേന്ദസ്ഥാനത്തു നില്ക്കുന്നുവെന്നും പാപ്പാ തദ്ദവസരത്തില്‍ പ്രസ്താ വിച്ചു.








All the contents on this site are copyrighted ©.