2015-10-24 13:25:00

സാമ്പത്തികവികസനത്തിന് മാനുഷികമുഖം ആവശ്യം - പാപ്പാ


      സാമ്പത്തികവികസനത്തിന് മാനുഷികമുഖം ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

     വിവിധ ഭാഷാക്കാരായ 2 കോടിയി 30 ലക്ഷത്തിലേറെ ട്വിറ്റര്‍ അനുയാ യികളുള്ള ഫ്രാന്‍സിസ് പാപ്പാ അവര്‍ക്കായി ശനിയാഴ്ച കുറിച്ചിട്ട ഏകവരി സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

     ആരും പുറംന്തള്ളപ്പെടാതിരിക്കേണ്ടതിന് സാമ്പത്തികവികസനം മാനുഷിക വദനമുള്ളതാകണം എന്നാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

     അറബിയും ഇംഗ്ലീഷുമുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ് ഈ സന്ദേശം.








All the contents on this site are copyrighted ©.