2015-10-24 13:48:00

ഫ്രാന്‍സിലെ വാഹനാപകടദുരന്തത്തില്‍ പാപ്പാ അനുശോചിക്കുന്നു.


       ഫാന്‍സിലെ ബൊര്‍ദൂ (BORDEAUX) തുറമുഖപട്ടണത്തിന് കിഴക്കു ഭാഗത്ത് പ്യുസ്ഗേനില്‍ വെള്ളിയാഴ്ച(23/10/15) 40 ലേറെപ്പേരുടെ ജീവനപഹരിച്ച വാഹനാ പകടദുരന്തത്തില്‍ മാര്‍പ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

     ഫ്രാന്‍സിസ് പാപ്പായുടെ ഖേദമിറിയിക്കുന്ന സന്ദേശം വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, ബൊഹ്ദു അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഷാന്‍ പിയെര്‍ റിച്ചാറ്ഡിന് ശനിയാഴ്ച (24/10/15) അയച്ചു.

     ഈ വാഹനാപകടത്തില്‍ മരണമടഞ്ഞവരെ പാപ്പാ ദൈവികകാരുണ്യത്തിന് സമര്‍പ്പിക്കുകയും ഈ ദുരന്തം മൂലം വേദനിക്കുന്ന എല്ലാവരുടെയും, മുറിവേറ്റവരുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവരുടെയും, ചാരെ പാപ്പാ  ആത്മീയമായി സന്നിഹിതനാണെന്ന് കര്‍ ദ്ദിനാള്‍ പരോളിന്‍ അറിയിക്കുന്നു.

     ഏകദിന വിനോദയാത്രയ്ക്കു പുറപ്പെട്ട വയോധികരുടെ സംഘം സഞ്ചരിച്ചിരുന്ന ബസ്സും വലിയ ചരക്കുലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും തീപിടിക്കുകയായിരുന്നു. ഈ അപകടത്തില്‍ 42 പേര്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. 3 പേര്‍ക്ക് ഒന്നും സംഭവിച്ചില്ല.

 








All the contents on this site are copyrighted ©.