2015-10-23 15:08:00

ആണവായുധവിമുക്ത ലോകത്തിനായുള്ള യത്നം അടിയന്തിരാവശ്യം


      ആണവായുധവിമുക്തമായ ഒരു ലോകത്തനായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ അടിയന്തരാവശ്യം ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സാ ആവര്‍ത്തിച്ചു ചൂണ്ടിക്കാ ട്ടുന്നു.

     ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ അദ്ദേഹം ന്യുയോര്‍ക്കില്‍, യു എന്നിന്‍റെ പൊതുസഭയില്‍, വ്യാഴാഴ്ച (22/10/15) ആണവ നിരായുധീകരണത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുക യായിരുന്നു.

     സമ്പൂര്‍ണ്ണ ആണവപരീക്ഷണനിരോധനക്കരാര്‍ ( CTBT)  പ്രാബല്യത്തിലാക്കുന്ന പ്രക്രിയ ഇഴഞ്ഞു നീങ്ങുന്നത് ഖേദകരമാണെന്ന വസ്തുത ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണ  ര്‍ദീത്തൊ ഔസ്സാ ചൂണ്ടിക്കാട്ടി.

     ആയുധനിര്‍വ്യാപനം, ആയുധനിയന്ത്രണം, നിരായുധീകരണംഎന്നിവ ആഗോള സുരക്ഷിതത്ത്വത്തെയും ഭദ്രതയെയും സംബന്ധിച്ചിടത്തോളം അപരിത്യാജ്യ ഘടകങ്ങ ളാണെന്നും അവയുടെ അഭാവം, സ്ഥായിയായ വികസനത്തിനായുള്ള അജന്ത 2030 ന്‍റെ ലക്ഷ്യപ്രാപ്തി സന്ദിഗ്ദാവസ്ഥയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

     ആണവഭീഷണി ഇല്ലാതാക്കുകയും ആണവനിരായുധീകരണം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് ഒരു ആഗോള ധാര്‍മ്മികത ആവശ്യമാണ് എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണ ര്‍ദീത്തൊ ഔസ്സാ ആവര്‍ത്തിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.