2015-10-22 15:14:00

സ്ഥായിയായ വികസനം മാനവ ഔന്നത്യത്തോടുള്ള ആദരവിലധിഷ്ഠിതം


     സ്ഥായിയായവികസനത്തിനുള്ള അജണ്ട 2030 സ്വീകരിക്കുകവഴി അന്താരാഷ്ട്ര സമൂഹം സകലര്‍ക്കും അന്തസ്സാര്‍ന്ന ജീവിതം സാധ്യമാക്കാനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമായിരിക്കയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശു ദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔസ്സാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.

     അമേരിക്കന്‍ ഐക്യനാടുളില്‍, ഐക്യരാഷ്‌ട്രസഭയുടെ ന്യുയോര്‍ക്കിലുള്ള ആസ്ഥാനത്ത് ചൊവ്വാഴ്ച (20/10/15) യു എന്‍ പൊതുസഭയുടെ എഴുപതാമത് യോഗത്തിന്‍റെ രണ്ടാം സമിതിയില്‍ സ്ഥായിയായ വികസനത്തെ അധികരിച്ച് സംസാ രിക്കുകയായിരുന്നു അദ്ദേഹം.

     സാമ്പത്തികവളര്‍ച്ചയിലും ചിലപ്പോള്‍ മനുഷ്യജീവനെ കുരുതികൊടുത്തു പോലും സമ്പത്ത് കുന്നുകൂട്ടുന്നതിലും ലാഭത്തിലും ഊന്നല്‍ കൊടുത്തിരുന്ന ഒരു വികസനശൈലിയില്‍ നിന്ന് മാറിസഞ്ചരിക്കാനുള്ള നല്ല പ്രവണതയെപ്പറ്റി സൂചിപ്പിച്ച ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔസ്സാ മനുഷ്യവ്യക്തിയുടെ പുരോഗതിയുടെ അഭാവത്തില്‍ യഥാര്‍ത്ഥവികസനം ഇല്ലയെന്ന് വിശദീകരിച്ചു.








All the contents on this site are copyrighted ©.