2015-10-22 13:47:00

സംസ്ക്കാരങ്ങളും മതങ്ങളും തമ്മില്‍ സംവാദം പരസ്പരാദരവിലാക്കുക


സംസ്ക്കാരങ്ങളും മതങ്ങളും തമ്മില്‍ പരസ്പരാദരവോടുകൂടിയതും പൊതു നന്മോന്മുഖവുമായ സംവാദം വേണമെന്ന് മാര്‍പ്പാപ്പാ.

1552 ഒക്ടോബര്‍ 6-ന് ഇറ്റലിയിലെ മച്ചെറാത്തയില്‍ ജനിക്കുകയും ചൈനയിലെത്തി ചൈനീസ് ഭാഷപഠിച്ച് അന്നാട്ടില്‍ പ്രേഷിതവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്ത ഈശോസഭാ വൈദികനായ ദൈവദാസന്‍ മത്തേയൊ റീച്ചിയെ അധികരിച്ച് അദ്ദേഹത്തിന്‍റെ ജന്മ സ്ഥലമായ മച്ചെറാത്തയില്‍ ബുധനാഴ്ച (21/10/15) ആരംഭിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഒപ്പിട്ട്, ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍, മച്ചെറാത്ത രൂപതയുടെ മെത്രാന്‍ നസ്സറേനൊ മര്‍ക്കോണിക്കയച്ച സന്ദേശത്തിലാണ് പാപ്പായുടെ ഈ ബോധ്യം പ്രകടി പ്പിച്ചിരിക്കുന്നത്.

സാമൂഹ്യ മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും യൂറോപ്പിന്‍റെയും ചൈനയുടെയും സംസ്ക്കാരങ്ങളെ തമ്മില്‍ ഇഴ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത,  സഭയുടെ ഇത്രമാത്രം തീക്ഷ്ണമതിയായ,ഒരു വ്യക്തിയുടെ, അതായത്, ദൈവദാസന്‍ മത്തേയൊ റീച്ചിയുടെ സ്മരണ ‍സംസ്ക്കാരങ്ങളും മതങ്ങളും തമ്മില്‍ നടക്കേണ്ട ഇത്തരത്തിലുള്ള സംഭാഷണത്തിന്‍റെ പ്രാധാന്യത്തെ പുനര്‍ദൃഢീകരിക്കണമെന്ന് പാപ്പാ പറയുന്നു.








All the contents on this site are copyrighted ©.