2015-10-21 17:22:00

പാപ്പാ ഫ്രാന്‍സിസിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വാർത്തകള്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതം


പാപ്പാ ഫ്രാന്‍സിസിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വാർത്തകള്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം ഡയറക്ടര്‍ ഫാദര്‍ ലൊമ്പാര്‍ഡി.

ഒരു ഇറ്റാലിയന്‍ പത്രം പ്രചരിപ്പിച്ച ഈ വാര്‍ത്താ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും വിശ്വസയോഗ്യമല്ലാത്തതും ശ്രദ്ധയര്‍ഹിക്കാത്തതുമാണെന്ന് ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. വളരെ സാധാരണരീതിയില്‍ പാപ്പാ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തീക്ഷണമായി മുന്നോട്ടുകൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.