2015-10-20 16:14:00

യഥാര്‍ത്ഥ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണം


സഹവാസികളുടെ ക്ഷേമത്തിനായി യഥാര്‍ത്ഥ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണമെന്ന് ആര്‍ച്ച്ബിഷപ്പ് ഔസ

ഒക്ടോബര്‍ 19-ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 70-ാം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണദീതൊ ഔസാ. സുസ്ഥിരവികാസത്തിനായുള്ള 2030 അജന്ത പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച സമ്മേളനത്തില്‍ സ്വദേശീയരുടെ അവകാശങ്ങള്‍ എന്നതിനെക്കുറിച്ചാണ് ആര്‍ച്ചുബിഷപ്പ് സംസാരിച്ചത്.

2030 അജന്ത വിജയകരമായി നടപ്പിലാക്കണമെങ്കില്‍, നാം ജീവിക്കുന്ന ഈ ലോകത്തിന്‍റെയും അതിലെ സഹവാസികളുടെയും ക്ഷേമത്തിനായി യഥാര്‍ത്ഥമായ സാഹോദര്യവും കൂട്ടായ ഉത്തരവാദിത്തവും വീണ്ടെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ പ്രതീക്ഷയോടെയാണ് ഈ അജന്ത നടപ്പിലാക്കുന്നതിനെ കാണുന്നതെന്നും സഹവാസികളോടുള്ള അനാദരവും പൊതുഭവനമായ ഭൂമിയോടുള്ള  അന്യോന്യമായ ഉത്തരവാദിത്വത്തിന്‍റെ അഭാവവുമാണ്,  പരിസ്ഥിതിയുടെ അധഃപതനത്തിനും സുസ്ഥിരമല്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഇടയാക്കുന്നതെന്ന   കാര്യം  മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  








All the contents on this site are copyrighted ©.