2015-10-17 15:41:00

പാപ്പായുടെ ആഫ്രിക്കാസന്ദര്‍ശനത്തിന്‍റെ കാര്യപരിപാടികള്‍


കെനിയ ഉഗാണ്ട മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക് എന്നീ ആഫ്രിക്കന്‍ നാടുകളില്‍ പാപ്പാ നടത്താന്‍ പോകുന്ന ഇടയസന്ദര്‍ശനത്തിന്‍റെ കാര്യപരിപാടികള്‍ പരിശുദ്ധ സിംഹാസനം ശനിയാഴ്ച (17/10/15) പരസ്യപ്പെടുത്തി.

നവംബര്‍ 25 മുതല്‍ 30 വരെയാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ അപ്പ സ്തോലിക പര്യടനം.

25 ന് കെനിയയിലെത്തുന്ന പാപ്പാ 27 വരെ അന്നാട്ടില്‍ തങ്ങും. അന്നു വൈകുന്നേരം പാപ്പാ ഉഗാണ്ടയിലേക്കു വിമാനം കയറും. ഇരുപത്തിയേഴാം തിയതി വൈകുന്നേരം മുതല്‍ ഇരുപത്തിയൊമ്പതാം തിയതി രാവിലെ വരെയാണ് പാപ്പാ ഉഗാണ്ടയില്‍ ചിലവഴിക്കുക. അന്നു രാവിലെ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലെത്തുന്ന ഫ്രാന്‍സിസ് പാപ്പാ മുപ്പതാം തിയതി രാത്രി വത്തിക്കാനില്‍ തിരച്ചെത്തും.

പതിവുപോലെ രാഷ്ട്രത്തലവന്മാരുമായുള്ള സൗഹൃദ കൂടിക്കാഴ്ചകള്‍, മത പൗരാധികാരകളുമായുള്ള കൂടിക്കാഴ്ചകള്‍, യുവജനങ്ങള്‍ വൈദികള്‍ സന്ന്യാസി സന്യാസിനികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍, മതപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍ ദിവ്യപൂജാര്‍പ്പണം തുടങ്ങിയവ പാപ്പായുടെ സന്ദര്‍ശന പരിപാടികളില്‍ ഉണ്ട്.

 

 








All the contents on this site are copyrighted ©.