2015-10-14 17:47:00

സമഗ്രമായ മാനുഷിക വികസനവും മനുഷ്യാന്തസ്സിനെ മാനിക്കുന്ന പ്രവര്‍ത്തനങ്ങളും അടിച്ചേല്‍പിക്കാനാവില്ല


ഇറ്റലിയിലെ തോറീനോയില്‍ ഒക്ടോബര്‍ 13-നാരംഭിച്ച പ്രാദേശിക സാമ്പത്തിക വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂന്നാം ലോക ഫോറത്തിനയച്ച സന്ദേശത്തില്‍ സമഗ്രമായ മാനുഷിക വികസനവും മനുഷ്യാന്തസ്സിനെ പൂര്‍ണ്ണമായും മാനിക്കുന്ന പ്രവര്‍ത്തനങ്ങളും അടിച്ചേല്‍പിക്കാനാവില്ലെന്ന് പാപ്പാ പ്രസ്താവിച്ചു.

അത് ഓരോ വ്യക്തിയും കുടുംബവും മറ്റു മനുഷ്യരുമായുള്ള സംസര്‍ഗത്തിലൂടെ രൂപീകരിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ ഒന്നാണെന്നും തൊറീനോയിലെ മേയര്‍ പീയേറൊ ഫസ്സീനോയെ അഭിസംബോധന ചെയ്തുകൊണ്ട് അയച്ച  സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

പ്രാദേശിക സാമ്പത്തിക വികസനത്തിന്‍റെ സാധ്യതകളെക്കുറിച്ച് ഉചിതമായി സംസാരിക്കുവാനും ചിന്തിക്കുവാനും ഈ സമ്മേളനം ഉപകരിക്കുമെന്നും അവിടത്തെ ജനങ്ങള്‍ക്കും നാടിനുമിടയിലെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള ഒരു വ്യത്യസ്തമായ കാഴ്ചപ്പാടുകളിലേയ്ക്ക് അത് നയിക്കുമെന്നും പാപ്പാ പറഞ്ഞു. മീറ്റിങ്ങിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും അതില്‍ പങ്കെടുക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി ദൈവാനുഗ്രഹം യാചിക്കുന്നുവെന്നും ഈ സന്ദേശാവസാനത്തില്‍ പാപ്പാ രേഖപ്പെടുത്തുകയുണ്ടായി.  








All the contents on this site are copyrighted ©.