2015-10-14 15:17:00

ഞാന്‍ നിങ്ങളോടു മാപ്പപേക്ഷിക്കുന്നു- പാപ്പാ


 റോമിലും വത്തിക്കാനിലും അടുത്തയിടെ ഉണ്ടായ ഇടര്‍ച്ചകള്‍ക്ക്,  ഫ്രാന്‍സിസ് പാപ്പാ  സഭയുടെ നാമത്തില്‍ മാപ്പപേക്ഷിച്ചു. 

ബുധനാഴ്ച(14/10/15) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുകൂടി ക്കാഴ്ചാവേളയില്‍  നടത്തിയ പ്രഭാഷണത്തിന്‍റെ ആരംഭത്തിലാണ് പാപ്പാ പരസ്യമായി മാപ്പു ചോദിച്ചത്.

ദുഷ്പ്രേരണ യേകുന്നവര്‍ക്ക് യേശു താക്കീത് നല്കുന്ന സുവിശേഷഭാഗത്തില്‍ നിന്നുള്ള വാക്യങ്ങള്‍  അതായത്, മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം 7 ഉം 8ഉം 10ഉം വാക്യങ്ങള്‍ പ്രതിവാര പൊതുദര്‍ശനത്തിന്‍റെ തുടക്കത്തില്‍ വായിക്കപ്പട്ട പശ്ചാത്തലത്തില്‍ ഇടര്‍ച്ചമൂലം ലോകത്തിനു ദുരിതം എന്ന യേശുവിന്‍റെ ശക്തമായ വാക്കുകള്‍ ഉദ്ധരിച്ചതിനു ശേഷമാണ് പാപ്പാ, റോമിലും വത്തിക്കാനിലും ഈ അടുത്ത കാലത്തുണ്ടായ ഇടര്‍ച്ചകള്‍ക്ക്,   സഭയുടെ നാമത്തില്‍ നിങ്ങളോടു മാപ്പു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, ഞാന്‍ നിങ്ങളോടു മാപ്പപേക്ഷിക്കുന്നു  എന്നു പറഞ്ഞത്.  

 








All the contents on this site are copyrighted ©.