2015-10-12 18:14:00

സിനഡിലെ മൂന്നാംഭാഗ ചര്‍ച്ച, കുടുംബങ്ങളുടെ ദൗത്യം


ഇരുനൂറ്റി ഇരുപത്തെട്ടോളം  സിനഡ് പിതാക്കന്‍മാര്‍ പങ്കെടുക്കുന്ന മെത്രാന്മാരുടെ 14-ാമതു സിനഡിന്‍റെ 3-ാം ഭാഗം  ഇന്നത്തെ കുടുംബങ്ങളുടെ ദൗത്യത്തെ സംബന്ധിച്ചുള്ളതായിരുന്നുവെന്ന്, ഒക്ടോബര്‍ 10-ാം തിയതിയിലെ ഏഴാം പൊതുയോഗ സംഗ്രഹത്തില്‍ പറയുന്നു.

വിവാഹമോചിതരും പുനര്‍വിവാഹിതരുമായവര്‍ വി.കുര്‍ബാനയെ സമീപിക്കുന്നതു സംബന്ധിച്ച കാര്യങ്ങളായിരുന്നു ഈ യോഗം പൊതുവെ ചര്‍ച്ച ചെയ്തത്. നീതിയോടും കാരുണ്യത്തോടും ഇത്തരം മുറിവേറ്റവരെ അനുഗമിക്കണമെന്നും യോഗ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി. വിവാഹമോചനം സംബന്ധിച്ച്, താമസം വരാത്തതും കൃത്യതയുമുള്ള നടപടികളെക്കുറിച്ചും ഈ യോഗത്തില്‍ സംസാരിക്കുകയുണ്ടായി.  

വിവാഹമോചിതരും പുനര്‍വിവാഹിതരും കൂദാശകളെ സമീപിക്കുന്നതു സംബന്ധിച്ച സംശയങ്ങളെയും പ്രായശ്ചിത്ത മാര്‍ഗ്ഗങ്ങളെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു പൊതുയോഗത്തിലെ മറ്റു ചില ഇടപെടലുകളെന്നും ഏഴാം പൊതുയോഗ സംഗ്രഹത്തില്‍ സൂചിപ്പിക്കുന്നു.

യോഗാന്ത്യത്തില്‍, സഭയും കുടുംബവും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്‍റെ അവശ്യത്തെക്കുറിച്ചും സമൂഹത്തിനായും കുടുംബത്തിനായും പ്രവര്‍ത്തിക്കേണ്ട സഭയുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ഈ പൊതുയോഗം  ആവര്‍ത്തിച്ചു ഊന്നിപ്പറഞ്ഞതായും ചൂണ്ടിക്കാട്ടുന്നു.








All the contents on this site are copyrighted ©.