2015-10-10 17:36:00

ദൈവസ്വരം ശ്രവിക്കുന്നതിനായി മറ്റെല്ലാ ശബ്ദങ്ങളെയും പരിത്യാഗം ചെയ്യുക


ദൈവസ്വരം ശ്രവിക്കുന്നതിനായി നമ്മിലെ മറ്റെല്ലാ ശബ്ദങ്ങളെയും പരിത്യാഗം ചെയ്യുകയെന്ന് ഗ്രീസിലെ കപ്പൂച്ചിന്‍ ആര്‍ച്ചുബിഷപ്പ് യോവാന്നിസ് സ്പിത്തേരിസ് ഓര്‍മ്മിപ്പിച്ചു.

മെത്രാന്മാരുടെ 14-മതു സിനഡിലെ ആറാം പൊതുയോഗത്തിന്‍റെ മൂന്നാംയാമ പ്രാര്‍ത്ഥനാവേളയില്‍ നല്കിയ വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഇക്കാര്യം. അനുസരണം ബലിയെക്കാള്‍ ഉത്തമം എന്ന സാമൂവേലിന്‍റെ ഒന്നാം പുസ്തകം 15-ാമദ്ധ്യായത്തിലെ വാക്യത്തെ സംബന്ധിച്ചാണ് അദ്ദേഹം വചനം പങ്കുവച്ചത്.    

ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതിനെക്കാള്‍ കര്‍ത്താവിന് പ്രീതികരം തന്‍റെ കല്പന അനുസരിക്കുന്നതല്ലേ?  വിശുദ്ധി അടങ്ങിയിരിക്കുന്നത് ആത്മീയമല്ലാത്ത  ബാഹ്യമായ ആചാരങ്ങളുടെയോ ബലിയര്‍പ്പണങ്ങലുടെയോ പൂര്‍ത്തീകരണത്തിലല്ല. മറിച്ച് പരസ്പരം സ്നേഹിക്കുക എന്ന സുപ്രധാന കല്പന നിറവേറ്റുന്നതിലാണ്.

ദൈവ സ്നേഹ കൂട്ടായ്മയിലേയ്ക്ക് നിരന്തരം നമ്മെ ക്ഷണിക്കുന്ന അവിടുത്തെ ദിവ്യസ്വരം  നിരാകരിച്ചുകൊണ്ട്‌, നന്മപ്രവര്‍ത്തികളില്‍ സ്വയം രക്ഷ ക​ണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന വിവിധ തരത്തിലുള്ള  ഉള്‍പ്രേരണകള്‍ ശ്രവിക്കുന്നത് പരിത്യാഗം ചെയ്യണമെന്ന് ആര്‍ച്ചുബിഷപ്പ് ഉദ്ബോധിപ്പിച്ചു. അനുസരണമാണ് ബലിയേക്കാള്‍ ഉത്തമമെന്ന നിര്‍ദ്ദേശം ദൈവ സ്വരമായെന്നും സഭാചരിത്രത്തിലും വിശുദ്ധരുടെ ജീവിതങ്ങളിലും വെളിച്ചം പകര്‍ന്നുവെന്നും അതിന്നും തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  








All the contents on this site are copyrighted ©.