2015-10-07 19:19:00

കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് സിനഡിലെ ഭാരത സഭാനേതൃത്വം


മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ്സിന്‍റെ നേതൃത്വത്തില്‍ 14-ാമത് മെത്രാന്മാരുടെ സിന‍ഡു സമ്മേളനത്തില്‍ ഭാരതത്തിലെ ലത്തീന്‍ സഭയുടെ സാന്നിദ്ധ്യമായി.

1.  ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രന്‍ സമിതിയുടെ പ്രസിഡന്‍റും, മുമ്പൈ അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ്.

2. ഗോവയുടെ പാത്രിയാര്‍ക്കിസ് ആര്‍ച്ചുബിഷപ്പ്, ഫിലിപ്പ് നേരി ഫെറാവോ

3. ഷില്ലോങ് അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് ജാലാ, എസ്.ഡി.ബി.,

4. കേരളത്തിലെ പുനലൂര്‍ രൂപതയുടെ മെത്രാന്‍, ബിഷപ്പ് സില്‍വെസ്റ്റിര്‍ പൊന്നുമുത്തല്‍ എന്നിവരാണ് ഭാരതത്തിലെ ലത്തീന്‍ സഭാസമൂഹത്തിന്‍റെ സിനഡിലെ നേതൃത്വം.
സിഡനില്‍ പങ്കെടുക്കുന്ന  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 17 ദമ്പതിമാരില്‍ ഏകഇന്ത്യന്‍ കുടുംബമാണ് – പെന്നി ബജാജും ഈശ്വര്‍ ബജാജും. ഇവര്‍ മുമ്പൈ സ്വദേശികളാണ്. ഹിന്ദു-ക്രിസ്ത്യന്‍ മിശ്രവിവാഹിതരാണ് ബജാജ് ദമ്പതികള്‍.

 

പാപ്പാ ഫ്രാന്‍സിസാണ് പ്രസിഡന്‍റും പരമാദ്ധ്യക്ഷനും, ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ ലൊറേന്‍സോ ബാള്‍ദിസേരി സി‍നഡിന്‍റെ സെക്രട്ടറി ജനറലുമായുള്ള സിന‍ഡില്‍ ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള സഭാസമൂഹങ്ങളുടെ പ്രതിനിധികളായി 279 മെത്രാന്മാരും, പന്നെ ഏറെ ക്ഷണിതാക്കളും, സഭാ വിഷയങ്ങളില്‍ വിദഗ്ദ്ധരായ വൈദികരും സന്ന്യസ്തരും, അല്‍മായപ്രതിനിധികളും സിനഡില്‍ പങ്കെടുക്കുന്നുണ്ട്.

 

പാപ്പായുടെ പ്രത്യേക ക്ഷണിതാക്കളായി മെത്രാന്മാരും വൈദികരും സന്ന്യസ്തരുമായി

45 പേരും, ഇതര ക്രൈസ്തവ സഭകളുടെ പ്രതിനിധികളായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍, ആഗ്ലിംക്കന്‍ സഭാപ്രതിനിധി മുതലായ 14 പേരും, 17 ദമ്പതിമാരും, അവിവാഹിതരായ

7 സ്ത്രീകളുടെ പ്രതിനിധികളും, നിരീക്ഷകരും നിയമ വിദഗ്ദ്ധരും, മാധ്യമ വിദഗ്ദ്ധരും, പിന്നെ സഹായികളുമായി നൂറിലധികം പേരും ഉള്‍പ്പെടുന്നതാണ് ഒക്ടോബര്‍ 4-ന് വത്തിക്കാനില്‍ ആരംഭിച്ചിരിക്കുന്നതും, ഈ മാസം 25-ാം തിയതി അവസാനിക്കുന്നതുമായ കുടുംബങ്ങളെ സംബന്ധിക്കുന്ന മെത്രാന്മാരുടെ 14-ാമത് സിനഡ് സമ്മേളനം.  








All the contents on this site are copyrighted ©.