2015-10-05 14:27:00

പ്രകൃതിദുരന്തത്തിരകളയവരെ പാപ്പാ അനുസ്മരിക്കുന്നു.


മദ്ധ്യ അമേരിക്കന്‍ നാടായ ഗ്വാട്ടിമാലയിലും ഫ്രാന്‍സിലും പ്രകൃതിദുരന്തങ്ങള്‍ക്കി രകളായവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

മദ്ധ്യഅമേരിക്കന്‍ നാടായ ഗ്വാട്ടിമാലയിലെ സാന്ത കത്തറീന പിനൂള ഗ്രാമത്തെ മുഴുവന്‍ തകര്‍ക്കുകയും 130 ലേറെപ്പേരുടെ ജീവനപ ഹരിക്കുകയും ചെയ്ത ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ദുര ന്തത്തിലും ഫ്രാന്‍സിന്‍റെ തെക്കുഭാഗത്ത്  കോത്തെ ദ അസ്സ്യൂറില്‍ (Côte  d'Azur)   അപ്രതീക്ഷിത മായുണ്ടായ വെള്ളപ്പൊക്കദുരന്തത്തിലും ജീവന്‍ പൊലിഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും യാതനകള്‍ അനുനുഭവിക്കുന്ന വര്‍ക്കും വേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും കനത്ത പ്രഹരമേറ്റിരിക്കുന്ന ആ ജനവിഭാഗങ്ങളു‌ടെ ചാരെ  ഐക്യദാര്‍ഢ്യവുമായി എല്ലാവരും ഉണ്ടെന്ന്  ഉറപ്പുനല്കുകയും ചെയ്യുന്നു.

ഞായറാഴ്ച വത്തിക്കാനില്‍ പൊതുവായ ത്രികാല പ്രാര്‍ത്ഥന നയിച്ച ഫ്രാന്‍സിസ് പാപ്പാ തദ്ദവസരത്തിലാണ് ഗ്വാട്ടിമാലയിലും ഫ്രാന്‍സിലും ശനിയാഴ്ച (03/10/15) ഉണ്ടായ പ്രകൃതിദുരന്തങ്ങള്‍ക്കിരകളായവരെ അനുസ്മരിച്ചത്.

 

 








All the contents on this site are copyrighted ©.