2015-09-30 18:50:00

പാപ്പായുടെ റേഡിയോയ്ക്ക് പുതിയ പ്രോഗ്രാം ഡയറക്ടര്‍


വത്തിക്കാന്‍ റേ‍ഡിയോയുടെ പുതിയ പ്രോഗ്രാം ഡയറക്ടറായി  ഫാദര്‍ അന്ത്രയാ മയോസ്ക്കി നിയമിതനായി.

സെപ്റ്റംബര്‍ 29-ാം തിയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ നിയമന പത്രികപ്രകാരമാണ് പോളണ്ടുകാരനായ ഫാദര്‍ അന്ത്രയ മയോസ്ക്കിയെ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടറായി സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ നിയമിച്ചത്.

മുന്‍പ്രോഗ്രാം ഡയറക്ടര്‍, ഫാദര്‍ അന്ത്രയാ കൊപ്രോസ്ക്കി എസ്.ജെ വിരമിച്ചതിനെ തുര്‍ന്നാണ് 85 വര്‍ഷത്തെ പ്രക്ഷേപണ പാരമ്പര്യമുള്ള വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയക്ടറായി ഫാദര്‍ മയോസ്ക്കി നിയമിതനായത്. വത്തിക്കാന്‍ റോഡിയോയുടെ പോളിഷ് വിഭാഗം മേധാവിയായും, വാര്‍സോയിലെ യൂറോപ്യന്‍ ക്യമൂണിക്കേഷന്‍സ് സെന്‍ററിന്‍റെ ഡയറക്ടാറായും, അദ്ധ്യാപകനായും മാധ്യമവിദഗ്ദ്ധനായ ഫാദര്‍ മയോസ്ക്കി സേവനംചെയ്തിട്ടുണ്ട്. . 

48 ലോകഭാഷകളില്‍ പ്രക്ഷേപണമുള്ള വത്തിക്കാന്‍ റോഡിയോയുടെ പ്രോഗ്രാം ഡയറക്ടറായി ചുമതലയെടുത്ത ഫാദര്‍ മയോസ്ക്കി ഈശോ സഭാംഗമാണ്.








All the contents on this site are copyrighted ©.