2015-09-29 10:33:00

ചൂഷണം പരിസ്ഥിതിയെ തകര്‍ക്കുന്നു-കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍


     പരിസ്ഥിതിത്തകര്‍ച്ചയുടെ കാരണം കടിഞ്ഞാണില്ലാത്ത ഉപയോഗമാണെന്ന് നീതിസമാധാനകാര്യങ്ങല്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദി നാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

     ഫ്രാന്‍സിസ് പാപ്പായുടെ, ലൗദാത്തോ സി, അങ്ങേയ്ക്കു സ്തുതി, എന്ന പുതിയ ചാക്രികലേഖനത്തെ ആധാരമാക്കി പരിസ്ഥിതിയെയും കാലാവസ്ഥ മാറ്റത്തെയും അധികരിച്ച്  അമേരിക്കന്‍ ഐക്യനാടുകളിലെ ബോസ്റ്റണ്‍ കോളേജില്‍ തിങ്കളാഴ്ച(28/09/15) മുതല്‍ ഒക്ടോബര്‍ 01 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സമ്മേളനത്തില്‍, അതിന്‍റെ ആരംഭദിനത്തില്‍, സംസാരിക്കുകയായിരുന്നു അദ്ദേഹം.

     ഭൗതിവാദത്തിന്‍റെയും അത്യാര്‍ത്തിയുടെയും ഉപഭോഗമനസ്ഥിതിയുടെയും പൊങ്ങച്ചത്തിന്‍റെയും ഫലമായി എല്ലാം കുന്നുകൂട്ടുന്ന പ്രവണതയാണ് പരിസ്ഥിതി പ്രശ്നത്തിനു പിന്നിലെന്ന് ലൗദാത്തൊ സിയുടെ വെളിച്ചത്തില്‍ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വിശദീകരിച്ചു.

     നരകുലത്തെയും പരിസ്ഥിതിയെയും വേറിട്ടു കാണരുത് മറിച്ച് ഒന്നായി കാണണം എന്ന ലൗദാത്തൊ സിയുടെ വീക്ഷണവും അദ്ദേഹം പങ്കുവച്ചു.








All the contents on this site are copyrighted ©.