2015-09-29 17:21:00

ദൈവിക ഇടപെടലുകളുമായി മനുഷ്യരോടോപ്പം മുഖ്യദൂതന്മാര്‍


മാനുഷികകാര്യങ്ങളിലുള്ള ദൈവിക ഇടപെടലുകളില്‍ മുഖ്യദൂതന്മാര്‍ നമ്മെ അനുയാത്ര ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിച്ചു കര്‍ദ്ദിനാള്‍ പരോലിന്‍

വത്തിക്കാന്‍ റേഡിയോയുടെ കപ്പേളയില്‍ മുഖ്യദൂതന്മാരായ മിഖായെല്‍, റഫായെല്‍, ഗബ്രിയേല്‍ എന്നിവരുടെ തിരുനാള്‍ ദിവസമായ സെപ്റ്റംബര്‍ 29 രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ്, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ ഈ സന്ദേശം നല്കിയത്.

വത്തിക്കാന്‍ റേഡിയോ ഡയറക്ടറായ ഫാദര്‍ ലൊമ്പാര്‍ഡിയും മറ്റധികാരികളും ജോലിക്കാരും വത്തിക്കാന്‍ റേഡിയോയുടെ മദ്ധ്യസ്ഥ തിരുനാള്‍ കൂടി ആഘോഷിച്ച ഈ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു.

വി. ഗബ്രിയേലാണ് ലിഖിതചിത്രവാര്‍ത്താ പ്രക്ഷേപണത്തിന്‍റെ പ്രത്യേക മദ്ധ്യസ്ഥനെന്നും മുഖ്യദൂതന്മാര്‍ നമ്മെ തിന്മയില്‍നിന്ന് സംരക്ഷിക്കുകയും ദൈവത്തിലേയ്ക്കു നയിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മുഖ്യദൂതന്മാര്‍ പ്രത്യേക ദൈവികസന്ദേശ വാഹകരാരായിരുന്നതുപോലെ നമ്മെയും ദൈവിക സേവനത്തില്‍ പ്രത്യേക ദൗത്യമാണ് ഏല്പ്പിച്ചിരിക്കുന്നതെന്നും കൃത്യതയോടും വിശ്സതതയെടും അതു നിര്‍വഹിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.

ദൈവസിംഹാസനത്തിനു ചുറ്റുമുള്ള മുഖ്യദൂതന്മാരും മാലാഖവൃന്ദങ്ങളും  നമ്മെ സൗഖ്യപ്പെടുത്തുന്നതും തിന്മകളില്‍നിന്ന് സംരക്ഷിക്കുന്നതും ദെവത്തിന് വഴി തുറന്നുകൊടുക്കുന്നതുമായ, വിശ്വസ്തത നിറ‍ഞ്ഞ സംഭാഷണം നടത്തുവാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും മഹനീയമായതും എന്നാല്‍ എളിമയോടുകൂടിയ സേവനമാണ് അതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.   

പാപ്പായുടെ സന്ദേശം വത്തിക്കാന്‍ റേഡിയോയിലൂടെ പ്രതിധ്വനിക്കുന്നതും ആഴമേറിയതുമായ രീതിയില്‍ വാക്കുകളാലും പ്രവര്‍ത്തിയാലും ഭാവപ്രകടനങ്ങളാലും നിര്‍ദ്ദേശങ്ങളാലും അറിയിക്കാനുള്ള അനുശാസനം സ്വീകരിച്ചിരിക്കുന്നവരാണെന്നും ഓര്‍മ്മപ്പെടുത്തി. അത് സുവിശേഷത്തിന്‍റെ ശബ്ദവും സന്ദേശവുമാണെന്നും സമാധാനവും ജീവനും ഐക്യദാര്‍ഢ്യവും ക്ഷമയും നമ്മിലൂടെ അതിനു ദാഹിക്കുന്ന ഈ ലോകത്തില്‍ വ്യാപിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ പരോലിന്‍ ഉദ്ബോധിപ്പിച്ചു. കൂടാതെ സഭയുടെയും സമൂഹത്തിന്‍റെയും ഇക്കാലത്തെ പ്രധാന സംഭവങ്ങളും വാര്‍ത്തകളും വിവിധ ഭൂഖണ്ടങ്ങളിലായിരിക്കുന്നവരെ അറിയിക്കുവാനും റേഡിയോയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന ശബ്ദത്തിലും സ്‌പഷ്‌ടമായും സുവിശേഷസന്ദേശം അറിയിക്കുകയാണ് വത്തിക്കാന്‍ റേഡിയോയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും നല്ല വിവരങ്ങള്‍ നല്കുന്നതില്‍ മാതൃകയായിരിക്കട്ടെയെന്നും ആശംസിച്ചു. പാപ്പായുടെയും സഭയുടെ തന്നെയും സന്ദേശങ്ങള്‍ നല്കാന്‍ നവീകരിക്കുന്നതും ശക്തവും വിശ്വസ്തവുമായ ഉപകരണങ്ങലള്‍ ആയിരിക്കട്ടെ നിങ്ങളോരോരുത്തരും എന്നാശംസിക്കുകയും, വത്തിക്കാന്‍ റേഡിയോയുടെ എല്ലാ ജോലികളിലും ജോലിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും മുഖ്യദൂതന്മാരുടെ സംരക്ഷണം യാചിക്കുകയും ചെയ്തു കര്‍ദ്ദിനാള്‍ സന്ദേശാവസാനം.








All the contents on this site are copyrighted ©.