2015-09-25 16:03:00

കുടിയേറ്റ സംബന്ധമായ കാര്യങ്ങളില്‍ യൂറോപ്പില്‍നിന്നു ഉടനടി നടപടിയുണ്ടാകണം


കുടിയേറ്റ സംബന്ധമായ കാര്യങ്ങളില്‍, യൂറോപ്പില്‍നിന്നു ഉടനടി നടപടിയുണ്ടാകണമെന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടന

അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്നതില്‍ നിയമപരവും സദാചാരപരവുമായ ചുമതലയുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍,  കുട്ടികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍റെ വ്യാഴാഴ്ച രാത്രി നടന്ന ഉന്നതതലസമ്മേളനത്തില്‍ സംസാരിക്കവെയാണ്, ഇറ്റലിയിലെയും യൂറോപ്യലെയും കുട്ടികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടനയുടെ പ്രോഗ്രാം ഡയറക്ടറായ റഫായല മിലാനൊ, ഈ അടിയന്തിരമായ അഭ്യര്‍ത്ഥന നടത്തിയത്.

കുടിയേറ്റക്കാരായ കുട്ടികള്‍ ദുരുപയോഗത്തിനും ചൂഷ​ത്തിനും അക്രമങ്ങള്‍ക്കും ഇരയായേക്കാവുന്ന അപകടസാധ്യതകളെ കണക്കിലെടുത്താണ് അവര്‍ ഇക്കാര്യം യൂറോപ്യന്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. കടല്‍യാത്രയുടെ അപകടങ്ങളില്‍ നിന്ന് രക്ഷപെട്ട് എത്തുന്ന മൂന്നു വയസ്സിനു താഴെയുള്ളവരുള്‍പ്പെടുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ തുറന്ന പ്രദേശങ്ങളില്‍ ഉറങ്ങാന്‍ നിര്‍ബന്ധിതരാവുന്നത്, രോഗബാധിതരാകുന്നതിനും മനുഷ്യക്കടത്തിനും അക്രമങ്ങള്‍ക്കും മറ്റു പല ചൂഷണങ്ങള്‍ക്കും വിധേയമാകാനിടയുണ്ടന്നും ഡയറക്ടര്‍ റഫായല മിലാനൊ ആശങ്ക പ്രകടിപ്പിച്ചു. 








All the contents on this site are copyrighted ©.