2015-09-24 22:55:00

സിസ്റ്റൈന്‍ ഗായകസംഘത്തിന്‍റെ പുതിയ ആല്‍ബം പുറത്തുവരും


ജര്‍മ്മന്‍ ഗ്രാമഫോണ്‍ കമ്പനി വത്തിക്കാനിലെ സിസ്റ്റൈന്‍ ഗായക സംഘത്തിന്‍റെ ഗീതങ്ങള്‍ പ്രസിദ്ധീകരിക്കും.

കന്താത്തേ ദോമിനോ (Cantate Domino) കര്‍ത്താവിന് ഗീതം ആലപിക്കുവിന്‍! എന്ന ശീര്‍ഷകത്തിലാണ് പാപ്പായുടെ ഔദ്യോഗിക പരിപാടികള്‍ക്ക് പാടുന്ന സിസ്റ്റൈന്‍ ഗായക സംഘം ആലപിച്ച പരമ്പരാഗത ഗ്രിഗോരിയന്‍ ഗീതങ്ങള്‍ ജര്‍മ്മന്‍ ഗ്രാമഫോണ്‍ കമ്പനി, Deutsche Grammophon പ്രസിദ്ധപ്പെടുത്തുവാന്‍ പോകുന്നത്. ഗായക സംഘത്തിന്‍റെ കണ്ടക്ടര്‍, മാസ്സിമോ പളംമ്പേലായാണ് ഇക്കാര്യം സെപ്തംബര്‍ 22-ാതിയതി ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്.

വിഖ്യാതരായ പലസ്ട്രീന, അലേഗ്രി, വിത്തോറിയോ, ലാസ്സോ പോലുള്ള പ്രഗത്ഭരു‌ടെ രചനകള്‍ സിസ്റ്റൈന്‍ കപ്പേളയില്‍ ആലപിച്ച് റെക്കോര്‍‍ഡ് ചെയ്ത സിഡികള്‍, സെപ്തംബര്‍ 29-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്യുമെന്ന് മോണ്‍. മാസ്സിമോ പളംമ്പേലാ വെളിപ്പെടുത്തി.  

 

 








All the contents on this site are copyrighted ©.