2015-09-22 15:51:00

സമഗ്രമായ പാരിസ്ഥിതിക പരിവർത്തനമാണ് ലക്ഷ്യം


ലൗദാത്തൊ സി, സമഗ്രമായ പാരിസ്ഥിതിക പരിവർത്തനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്ക്സണ്‍ പ്രസ്താവിച്ചു.

സെപ്ററംബര്‍ 21-ന്, വെനീസിലെ പാത്രീയാര്‍ക്കിന്‍റെ നേതൃത്വത്തില്‍ നടന്നതും, രാഷ്ട്രീയ സഭാ സാമൂഹ്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തതുമായ സമ്മേളനത്തില്‍, പാപ്പായുടെ ലൗദാത്തൊ സി- അങ്ങേയ്ക്ക് സ്തുതി എന്ന ചാക്രികലേഖനത്തെക്കുറിച്ച് സംസാരിക്കാനാണ്, നീതിസമാധാന കാര്യങ്ങള്‍ക്കായുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണിനെ ക്ഷണിച്ചത്.

ലൗദാത്തൊ സി- അങ്ങേയ്ക്ക് സ്തുതി എന്ന ചാക്രികലേഖനവും, നമ്മുടെ പാരിസ്ഥിതിക പരിവർത്തനവും സംബന്ധിച്ച കാര്യങ്ങളാണ് സമ്മേളനത്തില്‍ അദ്ദേഹം പ്രധാനമായും സംസാരിച്ചത്.

ചാക്രികലേഖനത്തിന്‍റെ ആദ്യം മുതലെ, പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതില്‍ സമാനമനസ്കരും സന്മനസ്സുള്ളവരുമായ ഏവരോടും ഒരു സംവാദത്തില്‍ ഏര്‍പ്പെടുകയാണ് പാപ്പായെന്ന്, തന്നെ ക്ഷണിച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കര്‍ദ്ദിനാള്‍ പറഞ്ഞു.

സമഗ്രമായ പരിസ്ഥിതി സംരക്ഷണമാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നതെന്നും, അത് പരിസ്ഥിതിയുടെ പ്രതിഭാസങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമഗ്രമായ സംരക്ഷണം എന്നു പറയുമ്പോള്‍ ആദ്ധ്യാത്മികമായതും ചിന്തിക്കേണ്ടതുമായ ഒരു അവലോകനമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും, പ്രകൃതിയോടൊപ്പം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും നീതി പാലിക്കുവാനുള്ള ഉത്തരവാദിത്തമാണ് ഇതെന്നും കര്‍ദ്ദിനാള്‍ ടര്‍ക്ക്സണ്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.