2015-09-22 16:02:00

കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക സംരംഭങ്ങള്‍ ഫിലാഡെല്‍ഫിയയില്‍


നസ്രത്തിലെ കുടുംബത്തിന്‍റെ അന്താരാഷ്ട്ര കേന്ദ്രം എന്ന വത്തിക്കാന്‍ സ്ഥാപനം കുടുംബങ്ങള്‍ക്കു വേണ്ടി പ്രത്യേക സംരംഭങ്ങള്‍ ഒരുക്കുന്നു.

ഫിലാഡെല്‍ഫിയയിലെ 8-ാമത്തെ ലോക കുടുംബസമ്മേളനത്തോടനുബന്ധിച്ച്, ഈ അന്താരാഷ്ട്ര കേന്ദ്രം-  International Centre for the Family of Nazareth- കുടുംബങ്ങള്‍ക്ക് വേണ്ടി പാപ്പായുടെ വീട് എന്ന പദ്ധതി അവതരിപ്പിക്കുകയും, കുടുംബങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര കരിസ്മാറ്റിക് സമ്മേളനം സംഘടിപ്പിക്കുകയും ചെയ്യുന്നു.

സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ തീയതികളില്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ നടക്കുന്ന ലോക കുടുംബ സംഗമത്തില്‍ ഈ നൂതന പദ്ധതികള്‍ക്കു തുടക്കമിടും. കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സഹകരണത്തോടെയാണ് ഈ സംരംഭങ്ങള്‍ നടക്കുക.

സംഘടനയുടെ പ്രസിഡന്‍റ്,  സാല്‍വത്തോറെ മാര്‍ത്തിനെസ് ജെറുസലേം ലത്തീന്‍ പാത്രിയാര്‍ക്ക് മോണ്‍സിഞ്ഞോര്‍ ഫൗവാദ് ട്വാലിനോടൊപ്പം “കുടുംബവും സഹനവും: കുരിശിന്‍റെ വഴി, ഹൃദയത്തിന്‍റെ പാത” എന്നതിലനെ ആസ്പദമാക്കി സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച, തങ്ങളുടെ കാഴ്ചപ്പാടുകള്‍, സമ്മേളനത്തില്‍ അവതരിപ്പിക്കും.

സെപ്റ്റംബര്‍ 26, ശനിയാഴ്ച, പ്രാദേശിക സമയം രാവിലെ എട്ടു മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അന്താരാഷ്ട്ര കരിസ്മാറ്റിക് സമ്മേളനവും പരിപാടിയുടെ ഭാഗമായി നടത്തപ്പെടും. “പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ കുടുംബം ജീവിക്കുന്നു” എന്നതാണ് ഇതിന്‍റെ മുഖ്യ പ്രമേയം.

കൂടാതെ സമ്മേളനത്തിന്‍റെ മുഖ്യ വേദിയായ പെന്‍സില്‍വാനിയ കണ്‍വെന്‍ഷന്‍ സെന്‍ററില്‍, സെപ്റ്റംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍, ഈ അന്താരാഷ്ട്ര കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികളെയും വികസന പ്രവര്‍ത്തനങ്ങളെയും എടുത്തുകാട്ടുന്ന ഒരു പവിലിയനും ഈ സംഘാടകര്‍ ഒരുക്കുന്നുണ്ട്. 








All the contents on this site are copyrighted ©.