2015-09-21 14:34:00

പരിശുദ്ധസിംഹസനത്തിന്‍റെ പതാക ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനകാര്യാലയത്തില്‍


     ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനകാര്യാലയത്തില്‍ പരിശുദ്ധസിംഹസനത്തിന്‍റെ പതാക ഉയരും.

     ഈ മാസം 25ന് വെള്ളിയാഴ്ച രാവിലെ ആയിരിക്കും അമേരിക്കന്‍ ഐക്യനാടുകളിലെ, ന്യുയോര്‍ക്ക് പട്ടണത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത്  ഈ പതാക ഉയര്‍ത്തപ്പെടുക.

     ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകസംഘം ഒരു പത്രക്കുറിപ്പിലൂടെ തിങ്കളാഴ്ച(21/09/15) വെളി പ്പെടുത്തിയതാണിത്.

     ആദ്യമായിട്ടാണ് യു എന്നില്‍  പരിശുദ്ധസിംഹസനത്തിന്‍റെ പതാക ഉയരുക.

     ഈ പതാക ഉയര്‍ത്തുന്നതിന് പ്രത്യക ചടങ്ങുകള്‍ വേണ്ടെന്ന് പരിശുദ്ധസിം ഹാസനവും ഐക്യരാഷ്ട്രസഭയുടെ കാര്യാലയവും സംയുക്തമായി തീരുമാനിച്ചു.

ഇരുപത്തിയഞ്ചാം തിയതി വെള്ളിയാഴ്ചതന്നെയാണ് ഫ്രാന്‍സിസ് പാപ്പാ യു എന്‍ കാര്യാലയം സന്ദര്‍ശിക്കുന്നതും യു എന്‍ പ്രതിനിധികളെ സംബോധന ചെയ്യുന്നതും.

    

 








All the contents on this site are copyrighted ©.