2015-09-21 15:06:00

ക്യൂബയില്‍ സര്‍ക്കാര്‍ അനുമതിയോടെ പുതിയ ദേവാലായ നിര്‍മ്മാണം


                ക്യൂബയുടെ തലസ്ഥാനമായ ല ഹബാനയുടെ പ്രാന്തത്തില്‍ അന്നാടിന്‍റെ പ്രസിഡന്‍റ് റവൂള്‍ കാസ്ത്രോയുടെ സഹായത്തോടെ ഒരു ദേവാലയത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നു.

     ഈ ദേവാലായ നിര്‍മ്മാണത്തിനായി 5000 മീറ്റര്‍ സ്ഥലം പ്രസിഡന്‍റ് സൗജ ന്യമായി നല്കി.

     ക്യുബയില്‍ 50 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് സര്‍ക്കാര്‍ അനുമതി യോടെ ഒരു ദേവാലായം പണിയപ്പെടുന്നത്.

     വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ നാമത്തിലായിരിക്കും ല ഹബാനയുടെ പ്രാന്തത്തില്‍ ഈ ഇടവകദേവാലയം ഉയരുക. ആരാധനാലയങ്ങളില്ലാത്ത ഇവിടെ 50000 ത്തോളം നിവാസികളുണ്ട്.

     ദേവാലയനിര്‍മ്മാണത്തിനാവശ്യമായ ധനം സമാഹരിക്കുകയെന്ന ചുമതല  ല ഹബാന അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൈമെ ഒര്‍ത്തേഗ യി അലമീനൊ ഏല്‍പിച്ചിരിക്കുന്ന ആ പ്രദേശത്തെ പാല്‍മി ഇടവകവികാരിയച്ചന്‍ പസ്ക്ക്വാലെ പെന്തിമാല്ലി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയാതാണ് ഈ വിവരങ്ങള്‍








All the contents on this site are copyrighted ©.