2015-09-21 15:15:00

നാടകവേദികള്‍ ധാര്‍മ്മികമൂല്യങ്ങള്‍ പങ്കുവയ്ക്കണം- മാര്‍ ജോസ് പുത്തന്‍വീട്ടില്‍


     ധാര്‍മ്മികമൂല്യങ്ങള്‍ പങ്കുവയ്ക്കാന്‍ നാടകവേദികള്‍ക്കാകണമെന്ന് കേരള ത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ, കെസിബിസിയുടെ, മാദ്ധ്യമസമിതി യുടെ ഉപാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍.

     ഈ സമിതിയുടെ ഇരുപത്തിയെട്ടാമത് അഖിലകേരള നാടകമത്സരം പാലാരിവട്ടത്ത് കേരളകത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കാര്യാലയമായ പി.ഒ.സി യില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു എറണാകുളം അങ്കമാലി അതുരൂപതയുടെ സഹായ മെത്രാനുമായ അദ്ദേഹം.

     ആവിഷ്ക്കാരത്തിന്‍റെ തലങ്ങളില്‍ മറ്റേതു കലകളിലും നിന്ന് വ്യത്യസ്തമായ നാടകത്തിന് ആസ്വാദകരെ ആകര്‍ഷിക്കാനുതകുന്ന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി വിശുദ്ധമുല്യങ്ങള്‍ പകര്‍ന്നുനല്കാന്‍ സാധിക്കുമെന്നും നാടകാവിഷ്ക്കാരങ്ങള്‍ക്ക് വലിയ സാധ്യ തകള്‍ ബൈബിള്‍ തുറന്നു നല്കുന്നുണ്ടെന്നും മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു.

     ഈ മാസം 27 വരെ നീളുന്ന നാടകമത്സരത്തില്‍ 11 നാടകങ്ങളാണ് അവതരി പ്പിക്കപ്പെടുന്നത്.

 








All the contents on this site are copyrighted ©.