2015-09-19 16:57:00

ഇസ്രായേലിലെ ക്രൈസ്തവ വിദ്യാലയങ്ങള്‍ സമരത്തില്‍


രണ്ടാഴ്ചയായി നടക്കുന്ന ഇസ്രായേലിലുള്ള ക്രൈസ്തവ വിദ്യാലയങ്ങളുടെ സമരം അവസാനിപ്പിക്കണമെന്ന് വിശുദ്ധനാട്ടിലെ കത്തോലിക്കാ സഭകള്‍ ഇസ്രായേല്‍ അധികാരികളോടഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവ സ്കൂളുകള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ചുരുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 1-ാം തിയതി മുതല്‍ ഈ സമരം ആരംഭിച്ചത്.

കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദോഷം ചെയ്യുന്ന ഈ പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ട് സമരം അവസാനിപ്പിക്കണമെന്ന് വിശുദ്ധനാട്ടിലെ ദേവാലയ അധികാരികളും പാത്രീയാര്‍ക്കുമാരും ഇസ്രായേല്‍ അധികാരികളോടഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസം മനുഷ്യന്‍റെ മൗലിക അവകാശമാണെന്നും അത് ഒരു കുട്ടിക്കും അനൗദ്യോഗികമായി നടത്താന്‍ കഴിയില്ലെന്നും അവര്‍ സൂചിപ്പിച്ചു. അദ്ധ്യാപകരും 33,000-ത്തോളം വിദ്യാര്‍ത്ഥികളുമാണ് ഈ സമരത്തില്‍ ഇസ്രായെലിലുടനീളം പ്രതിഷേധം പ്രകടിപ്പിക്കുന്നത്.








All the contents on this site are copyrighted ©.