2015-09-18 17:06:00

കുടിയേറ്റം അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ പ്രധാന വിഷയം: കര്‍ദ്ദിനാള്‍ പരോലിന്‍


കുടിയേറ്റവും അതു സംബന്ധിച്ചുളള മറ്റു വിഷയങ്ങളും ആയിരിക്കും പാപ്പായുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ പ്രധാന വിഷയമെന്ന് കര്‍ദ്ദിനാള്‍ പരോലിന്‍ വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തില്‍ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ 19 മുതല്‍ 28 വരെയുള്ള ദീവസങ്ങളില്‍ ക്യൂബയും അമേരിക്കന്‍ ഐക്യരാഷ്ട്രങ്ങളും പാപ്പാ സന്ദര്‍ശിക്കും.

ഈയിടെ പാപ്പാ കൂടുതല്‍ പരാമര്‍ശിക്കുന്ന പ്രധാന പ്രശ്നം കുടിയേറ്റവും അതു സംബന്ധിച്ചുള്ള പ്രശ്നങ്ങളുമാണ്. അതിനാലാണ് പാപ്പായുടെ സന്ദര്‍ശനത്തിന്റെ മുഖ്യ പ്രമേയ കുടിയേറ്റം ആയിരിക്കുമെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശിയായ കര്‍ദ്ദിനാള്‍ സൂചിപ്പിച്ചത്. ഈ വിഷയത്തില്‍ പാപ്പാ വളരെയധികം താത്പര്യം കാണിക്കുന്നുവെന്നും  ഈ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ സാക്ഷ്യം വഹിക്കുന്ന തന്‍റെ രാജ്യത്തിന്‍റെ അനുഭവത്തില്‍ നിന്ന്, ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ സന്ദര്‍ശന വേളയില്‍ നല്കുവാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പാപ്പായെന്നും അദ്ദേഹം വിശദീകരിച്ചു. 

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ളതാകും പാപ്പാ സംസാരിക്കുന്ന മറ്റൊരു പ്രധാന വിഷയം, അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പരോലിന്‍ പറഞ്ഞു.








All the contents on this site are copyrighted ©.