2015-09-17 15:17:00

ലക്സംബര്‍ഗിന്‍റെ പ്രധാനമന്ത്രി വത്തിക്കാനില്‍


        ലക്സംബര്‍ഗിന്‍റെ പ്രധാനമന്ത്രി സേവിയര്‍ ബെത്തേലിനും അനുചരര്‍ക്കും പാപ്പാ വ്യാഴാഴ്ച (17/09/15) വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

     പരിശുദ്ധസിംഹാസനവും ലക്സംബര്‍ഗും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള ഹിതം ഫ്രാന്‍സിസ് പാപ്പായും പ്രധാനമന്ത്രി സേവിയര്‍ ബെത്തേലും ഈ സൗഹാര്‍ദ്ദ കൂടിക്കാഴ്ചാവേളയില്‍ പ്രകടിപ്പിച്ചു.

     മതസ്വാതന്ത്ര്യത്തിന്‍റെയും ആദ്ധ്യാത്മിക മുല്യങ്ങളുടെയും പ്രാധാന്യം അന്താരാഷ്ട്രസ്വഭാവമുള്ള അഭായര്‍ത്ഥി പ്രശ്നം, മതന്യൂനപ ക്ഷങ്ങള്‍ക്കെതിരായ പീഢന ങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി.

     പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം  പ്രധാനമന്ത്രി സേവിയര്‍ ബെത്തേല്‍ വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, വത്തി ക്കാന്‍റെ വിദേശബന്ധകാര്യലായത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരുമായും സംഭാഷണത്തിലേര്‍പ്പെട്ടു.

 

 








All the contents on this site are copyrighted ©.