2015-09-14 14:27:00

മാനുഷിക-ക്രൈസ്തവ സനാതന മൂല്യങ്ങള്‍ എന്നും സംശോധകബിന്ദുവായുള്ളതാകണം വൈദ്യശാസ്ത്രവികസനത്തിന്‍റെ ലക്ഷ്യങ്ങളെന്ന് മാര്‍പ്പാപ്പാ


 

        മാനുഷിക-ക്രൈസ്തവ സനാതന മൂല്യങ്ങള്‍ എന്നും സംശോധകബിന്ദുവാ യുള്ള നൂതന ലക്ഷ്യങ്ങള്‍ മാനവസേവനത്തിനും വൈദ്യശാസ്ത്രവികസനത്തിനും ഉണ്ടായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

     ഇറ്റലിയിലെ വെര്‍ച്ചേല്ലി പട്ടണത്തില്‍ സംഘടിപ്പിക്കപ്പെട്ട ഉത്തര ഇറ്റലിയിലെ കത്തോലിക്ക ഭിഷഗ്വരന്മാരുടെ സമ്മേളനത്തോ‌ടനുബന്ധിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് വെര്‍ച്ചേല്ലി അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ക്കൊ അര്‍നോള്‍ഫൊ യ്ക്കയച്ച സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

     മതനിരപേക്ഷയാലും ആപേക്ഷികസിദ്ധാന്തത്താലും മുദ്രിതമായ സമകാലീന സംസ്കൃതിയെ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ മാനത്തിലേക്ക് തുറക്കുന്നതും സത്യത്തിന്‍റെ പ്രഭയാല്‍ പ്രബുദ്ധമാക്കുന്നതുമായ ക്രിസ്തീയ ചിന്തയുടേതായ സുപ്ര ധാന സംഭാവനയേകാന്‍ പാപ്പാ കത്തോലിക്കരായ ഭിഷഗ്വരന്മാരെ ക്ഷണിക്കുകയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.