2015-09-14 14:56:00

കര്‍ദ്ദിനാള്‍ ഫെര്‍ണ്ടൊ ഫിലോണി ഭാരതത്തില്‍


      ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണ്ടൊ ഫിലോണി ഭാരതത്തില്‍.

     ഞായാറാഴ്ചയാണ് അദ്ദേഹം ബംഗ്ലാദേശില്‍ നിന്ന് കല്ക്കട്ടയിലെത്തിയത്.

     ചൊവ്വാഴ്ച കര്‍ദ്ദിനാള്‍ ഫിലോണി നേപ്പാളിലേക്കു പോകുകയും. പത്തൊ മ്പപതാം തിയതി റോമിലേക്കു മടങ്ങുകയും ചെയ്യും.

     കല്ക്കട്ടയിലെത്തിയ അദ്ദേഹം തിങ്കളാഴ്ച രാവിലെ മെത്രാന്മാര്‍ വൈദികര്‍ അല്മായ വിശ്വാസികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മാമ്മോദീസ നമ്മോടാവാശ്യപ്പെടുന്നവ നമ്മുടെ ജീവിതത്തില്‍ പ്രിഫലിക്കേണ്ടതിന്‍റെ അനിവാര്യത അദ്ദേഹം തദ്ദവസരത്തില്‍ നടത്തിയ തന്‍റെ പ്രഭാഷണത്തില്‍ എടുത്തുകാട്ടി.

കല്ക്കട്ട അതിരൂപതയിലെ വൈദിക പരിശീലകരും, വൈദികാര്‍ത്ഥികളു മായും കര്‍ദ്ദിനാള്‍ ഫിലോണി കൂടിക്കാഴ്ച നടത്തി.

     വൈകുന്നേരം അദ്ദേഹം ബാന്ദേലിലെ ജപമാലനാഥയുടെ ബസിലിക്കിയല്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.

 

 








All the contents on this site are copyrighted ©.