2015-09-12 12:46:00

സമ്പദ്ഘടനയും സാമൂഹ്യനീതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഔത്സുക്യം പുലര്‍ത്തുക


     മാനവ ഔന്നത്യത്തിന്‍റെയും വ്യക്തിമൂല്യത്തിന്‍റെയും കേന്ദ്രസ്ഥാനം നിലനിര്‍ത്തിക്കൊണ്ട് സമ്പദ്‍ഘടനയും സാമൂഹ്യനീതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഔത്സുക്യം പുലര്‍ത്താന്‍ മാര്‍പ്പാപ്പാ സഹകരണ ബാങ്കുകളെ ആഹ്വാനം ചെയ്യുന്നു.

     റോമിലെ ക്രെഡിറ്റ് കോപ്പറേറ്റീവ് ബാങ്കിന്‍റെ ഭരണനേതൃത്വവും ജീവന ക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ഏഴായിരത്തോളം പേരെ ശനി യാഴ്ച (12/09/15) വത്തിക്കാനില്‍, പോള്‍ ആറാമന്‍ശാലയില്‍, സ്വീകരിച്ച് സംബോ ധന ചെയ്യു കയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     ധനം മനുഷ്യനോടല്ല മറിച്ച് മനുഷ്യന്‍ ധനത്തോടു കല്പ്പിക്കുന്നതായൊരു ശൈലിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പാപ്പാ ധനത്തിന്‍റെ സാമൂഹ്യവും അധികൃ തവുമായ ഉപയോഗം പരിപോഷിപ്പിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

     സമ്പദ്ഘടനയ്ക്ക് മാനവികത പകരുകയും കാര്യക്ഷമതയെ ഐക്യദാര്‍ഢ്യവുമായി സമന്വയിപ്പിക്കുകയും ചെയ്യുക സഹകരണബാങ്കുളുടെ ഉപരിയായൊരു സവിശേഷതയാകണമെന്നും പാപ്പാ പറഞ്ഞു.

     തൊഴില്‍രഹിതരായ യുവജനത്തെ സവിശേഷമാംവിധം മനസ്സില്‍കണ്ടു കൊണ്ട് നൂതന വ്യവസായസംരംഭങ്ങള്‍ക്ക് ജന്മമേകാനും പ്രാദേശിക സമൂഹ ത്തിന് വികസനസാധ്യതകള്‍ പ്രദാനം ചെയ്യാനും സഹകരണ ബാങ്കുകള്‍ പരിശ്രമി ക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.