2015-09-10 15:06:00

വത്തിക്കാന്‍സംസ്ഥാന കാര്യാലയവും കുവൈറ്റും ധാരണാപത്രികയില്‍ ഒപ്പു വച്ചു


      വത്തിക്കാന്‍സംസ്ഥാന കാര്യാലയവും കുവൈറ്റും ധാരണാപത്രികയില്‍  വ്യാഴാഴ്ച (10/10/15) ഒപ്പു വച്ചു. വത്തിക്കാനിലായിരുന്നു ഈ ഒപ്പുവയ്ക്കല്‍ ചടങ്ങ്.

      വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ ഗാല്ലഗറും കുവൈറ്റിന്‍റെ പ്രധാനമന്ത്രി ഷെയ്ക്ക് ജാബെര്‍ അല്‍ മുബാരക്ക് അല്‍ ഹമാദ് അല്‍ സബായും ആണ് ഈ ധാരണാപത്രികയില്‍ ഒപ്പുവച്ചത്. പരിശുദ്ധസിംഹാസാനവും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങളില്‍ ഒരു നാഴികക്കല്ലാണ് ഇതെന്ന് ഈ ചടങ്ങില്‍ സ്വാഗതപ്രസംഗം നടത്തിയ വത്തി ക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സന്തുഷ്ടി പ്രകടി പ്പിച്ചു.  ഫ്രാന്‍സിസ് പാപ്പാ അഭിലഷിക്കുന്ന സംഗമ സംസ്കൃ തിയുടെ പരിപോഷണ ത്തിനുള്ള വിലയേറിയ ഒരുപാധിയായിരിക്കും ഈ ധാരണാപത്രികയെന്ന ബോധ്യവും അദ്ദേഹം വെളിപ്പെ ടുത്തി.

      കുവൈറ്റിന്‍റെ പ്രധാനമന്ത്രി ഷെയ്ക്ക് ജാബെര്‍ അല്‍ മുബാരക്ക് അല്‍ ഹമാദ് അല്‍ സബായ്ക്കും അനുചരര്‍ക്കും  ഫ്രാന്‍സിസ് പാപ്പാ വ്യാഴാഴ്ച വത്തിക്കാനില്‍ ദര്‍ശനം അനുവദിക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.