2015-09-09 17:27:00

50 ദശലക്ഷം കുട്ടികളെ സംരക്ഷിക്കാന്‍ കഴിഞ്ഞു: യൂനിസെഫ് റിപ്പോർട്ട് 2015


യൂനിസെഫിന്‍റെ 2015-ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 

സെപ്റ്റംബര്‍ 9-ന് പുറത്തുവിട്ട യൂനിസെഫ് റിപ്പോർട്ടില്‍, 1990-നും 2015-നുമിടയില്‍ ഏതാണ്ട് 50 ദശലക്ഷം കുട്ടികളെ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും, 5 വയസ്സിന് താഴെയുള്ള 236 ദശലക്ഷം കുട്ടികൾ തടയാനാകുമായിരുന്ന കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ടെന്നും പറയുന്നു.

കുട്ടികളുടെ മരണനിരക്ക് ആഗോളാടിസ്ഥാനത്തില്‍ ഇരട്ടി കുറഞ്ഞിട്ടുണ്ടെന്നും ഈ മാസാവസാനം ലോകനേതാക്കള്‍ അംഗീകരിക്കാന്‍ പോകുന്ന സുസ്ഥിര വികസന ലക്ഷ്യമനുസരിച്ച്, 2030-ടെ 38 ദശലക്ഷം കുട്ടികളുടെ ജീവിതങ്ങൾകൂടി രക്ഷിക്കപ്പെടാന്‍ കഴിഞ്ഞേക്കുമെന്നും യൂനിസെഫ് പ്രത്യാശ പ്രകടിപ്പിച്ചു.

"പുതുക്കിയ വാഗ്ദാനം: പ്രോഗ്രസ് റിപ്പോർട്ട് 2015", എന്ന പേരില്‍ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ കൈവരിക്കുവാനുള്ള പ്രതിബദ്ധത സർക്കാരുകൾ ഒപ്പുവച്ചതു പ്രകാരം അഞ്ചു വയസ്സില്‍താഴെയുള്ള 48 ദശലക്ഷം കുട്ടികളുടെ ജീവൻ സംരക്ഷിക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടിലെ രേഖകള്‍ വ്യക്തമാക്കുന്നു.








All the contents on this site are copyrighted ©.